22 December Sunday

സീതാറാം യെച്ചൂരിയെ അനുസ്മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2024

സലാല > സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ കൈരളി സലാല ദു:ഖവും അനുശോചനവും രേഖപ്പെടുത്തി.  കൈരളി ഹാളിൽ സംഘടിപ്പിച്ച സർവ്വകക്ഷി യോഗത്തിൽ  സലാലയിലെ സാമൂഹിക, സാംസ്കാരിക സംഘടനാ പ്രതിനിധികളും കൈരളി പ്രവർത്തകരും പങ്കെടുത്തു.

അടിയുറച്ച ആദർശങ്ങൾക്കൊപ്പം വിട്ടുവീഴ്ചകളില്ലാതെ നിലകൊണ്ട വിപ്ലവ സൂര്യനായിരുന്നു യെച്ചൂരിയെന്നും സജീവവും സവിശേഷവുമായ ഇടപെടലുകളിലൂടെ ഏറെക്കാലമായി ഇന്ത്യൻ രാഷ്ട്രീയ ഭൂമികയിൽ നിർണായക സാന്നിധ്യമായിരുന്നുവെന്നും അനുശോചന  പ്രഭാഷണത്തിൽ മലയാള മിഷൻ സലാല ചാപ്റ്റർ ചെയർമാൻ എ കെ  പവിത്രൻ പറഞ്ഞു. പ്രസിഡൻ്റ് ഗംഗാധരൻ അയ്യപ്പൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ  ലോക കേരള സഭാംഗങ്ങളായ പവിത്രൻ കാരായി, ഹേമാ ഗംഗാധരൻ, സലാലയിലെ വിവിധ സംഘടനാ പ്രതിനിധികളായ ഇന്ത്യൻ സോഷൽ ക്ലബ് മലയാളം  വിഭാഗം കൺവീനർ കരുണൻ മാസ്റ്റർ, കേരള വിഭാഗം എക്സിക്യൂട്ടീവ് മെമ്പർ ഉണ്ണികൃഷ്ണൻ മാസ്റ്റർ, തുംറൈത്ത് ഇന്ത്യൻ സ്കൂൾ മാനേജ്മെൻ്റ് കമ്മിറ്റി പ്രസിഡൻ്റ് റസ്സൽ മുഹമ്മദ്, മലയാളം മിഷൻ സലാല ചാപ്റ്റർ സെക്രട്ടറി ഷാജി പി ശ്രീധർ, കെ എം സി സി ജനറൽ സെക്രട്ടറി ഷെബീർ കാലടി, സലാല ഐ ഒ സി  കേന്ദ്ര കമ്മിറ്റി അംഗം രാഹുൽ മണി, ഐഎംഐ പ്രസിഡൻ്റ് ഷൗക്കത്ത് അലി മാസ്റ്റർ, പി സി എഫ് ജനറൽ സെക്രട്ടറി ഇബ്രാഹിം വളയം, ഇഖ്റ കെയർ സലാല പ്രതിനിധി സ്വാലിഹ് തലശ്ശേരി എന്നിവർ സംസാരിച്ചു. കൈരളി സലാല ജനറൽ സെക്രട്ടറി സിജോയ് പേരാവൂർ സ്വാഗതവും ട്രഷറർ ലിജോ ലാസർ നന്ദിയും രേഖപ്പെടുത്തി.



സീതാറാം യെച്ചൂരി: ജീവിതം കൊണ്ട് മത നിരപേക്ഷതയുടെ ജീവൽ പ്രതീകമായി മാറിയ വ്യക്തി - കെ ടി ജലീൽ

ഷാർജ > ജീവിതം കൊണ്ട് മത നിരപേക്ഷതയുടെ ജീവൽ പ്രതീകമായി മാറിയ വ്യക്തിയാണ് സീതാറാം യെച്ചൂരിഎന്ന് കെ ടി ജലീൽ. യുഎഇയിലെ പ്രമുഖ സാംസ്‌കാരിക സംഘടനായ മാസിന്റെ നേതൃത്വത്തിൽ സർവകക്ഷികൾ സംഘടിപ്പിച്ച സീതാറാം യെച്ചൂരി അനുശോചന ചടങ്ങിൽ സംസാരിക്കുകയായിരുന്നു കെ ടി ജലീൽ. മത നിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കുന്നതിൽ ഇടതുപക്ഷം നടത്തുന്ന പോരാട്ടത്തെ ധീരതയോടെ നയിച്ച യെച്ചൂരിയെപ്പോലുള്ളവരുടെ വിയോഗം ജനാധിപത്യ ഇന്ത്യക്ക് കനത്ത നഷ്ടമാണ് വരുത്തിയിരിക്കുന്നത് എന്നും മാതൃകാപരമായ രാഷ്ട്രീയ ജീവിതത്തിനുടമയായിരുന്നു സീതാറാം യെച്ചൂരി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

സിപിഐ എം അഖിലേന്ത്യ ജനറൽ സെക്രെട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗത്തിൽ മാസ് സംഘടിപ്പിച്ച അനുശോചന യോഗത്തിൽ മാസ് പ്രസിഡന്റ് അജിതാ രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. മാസ് ആക്ടിങ് ജനറൽ സെക്രട്ടറി ഷമീർ, മാസ് സ്ഥാപക പ്രസിഡന്റ് ടികെ അബ്ദുൽ ഹമീദ്, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസ്സാർ തളങ്കര, ട്രെഷറർ ഷാജി ജോൺ, ഇൻകാസ് യുഎഇ പ്രസിഡന്റ് സുനിൽ അസീസ്, യുവകലാസാഹിതി ഷാർജ പ്രസിഡന്റ് പദ്മകുമാർ, ഐഎംസിസി പ്രതിനിധി അനീസ്, കേരള കോൺഗ്രസ് പ്രതിനിധി ഡയസ് ഇടിക്കുള, അജ്‌മാൻ ഇന്ത്യൻ സോഷ്യൽ സെന്റർ  ആക്ടിങ് പ്രസിഡണ്ട് ഗിരീശൻ, ഐഒസി പ്രതിനിധി അജിത്, ടീം ഇന്ത്യ പ്രതിനിധി രജി പാപ്പച്ചൻ, ഇൻകാസ് പ്രതിനിധികളായ  മുഹമ്മദ് ജാബിർ, ബിജു എബ്രഹാം, രാജീവ് ഗാന്ധി കൾച്ചറൽ ഫോറം പ്രതിനിധി റോയ്, ഷിബു എൻ ആർ ഐ ഫോറം,  വീക്ഷണം ഹാരിസ്, യൂസഫ് സഗീർ മാൽക്ക, ജോയ് തോട്ടുങ്കൽ എക്കോ, അബൂബക്കർ സമദർശിനി, പ്രഭാകരൻ മഹസ് തുടങ്ങി വിവിധ സംഘടനാ പ്രതിനിധികളും സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും അനുശോചന യോഗത്തിൽ സംസാരിച്ചു.



യെച്ചൂരി; മതേതര ഇന്ത്യയുടെ കാവലാൾ- അബുദാബി പൗരസമൂഹം

അബുദാബി > ഫാസിസത്തിനും വർ​ഗീയതയ്ക്കും എതിരെ ഉറച്ച നിലപാട് സ്വീകരിക്കുകയും ജനാധിപത്യ മതനിരപേക്ഷ ഇന്ത്യ നിലനിന്നുകാണുന്നതിന് പ്രവർത്തിക്കുകയും ചെയ്ത മതേതര ഇന്ത്യയുടെ കാവലാളിനെയാണ് സീതാറാം യെച്ചൂരിന്റെ വിയോഗത്തിലൂടെ രാജ്യത്തിന് നഷ്ടപ്പെട്ടതെന്ന് അബുദാബി പൗരസമൂഹം സംഘടിപ്പിച്ച അനുശോചനയോഗം അഭിപ്രായപ്പെട്ടു.

വി പി കൃഷ്ണകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ലോക കേരള സഭ അംഗം അഡ്വ. അൻസാരി സൈനുദ്ദീൻ അനുശോചനപ്രമേയം അവതരിപ്പിച്ചു. അബുദാബിയിലെ പൗര സമൂഹത്തെ പ്രതിനിധീകരിക്കുന്ന വിവിധ സംഘടനകളെ പ്രതിനിധീകരിച്ചുകൊണ്ട് എ കെ ബീരാൻകുട്ടി (കേരള സോഷ്യൽ സെന്റർ), വി പി കെ അബ്ദുള്ള (ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ), എ എം അൻസാർ (അബുദാബി മലയാളി സമാജം), എ എൽ സിയാദ് (ശക്തി തിയറ്റേഴ്‌സ് അബുദാബി), റോയ് ഐ വർഗീസ് (യുവകലാസാഹിതി), ടി ഹിദായത്തുള്ള (കെഎംസിസി), സഫറുള്ള പാലപ്പെട്ടി (മലയാളം മിഷൻ), കെ കെ അഷറഫ്, പ്രകാശ് പല്ലിക്കാട്ടിൽ, റിജുലാൽ, ഗീത ജയചന്ദ്രൻ, കെ സരോഷ്, ഇന്ദ്ര തയ്യിൽ, ഷെറിൻ വിജയൻ, ബാബുരാജ് പിലിക്കോട്, അഡ്വ. സലിം ചോലമുഖത്ത്, റഫീഖ് സക്കറിയ, എം സുനീർ എന്നിവർ സംസാരിച്ചു.



സീതാറാം യെച്ചൂരിക്ക് നവോദയ സാംസ്കാരികവേദിയുടെ അന്ത്യാഭിവാദ്യങ്ങൾ

ദമ്മാം > സിപിഐ എം ജനറൽ സെക്രട്ടറി സഖാവ് സീതാറാം യെച്ചൂരിയുടെ ദേഹവിയോഗത്തിൽ സൗദി കിഴക്കൻ പ്രവിശ്യയിൽ നവോദയ അഞ്ച്  കേന്ദ്രങ്ങളിലായി സംഘടിപ്പിച്ച അനുശോചന യോഗത്തിൽ പ്രവാസി സമൂഹത്തിലെ രാഷ്ട്രീയ ഭേദമന്യേ നാനാതുറകളിലുള്ള ആളുകൾ പങ്കെടുത്തു. ദമ്മാം, കോബാർ, ജുബൈൽ, അൽഹസ്സ, റഹിമ എന്നീ കേന്ദ്രങ്ങളിലാണ് അനുശോചന യോഗം നടന്നത്. കാൽപനികതയുടെ നൈർമല്യവും വർത്തമാനകാലത്തിന്റെ കാഠിന്യവും ഒരുപോലെ സമ്മേളിച്ച സഖാവിന്റെ സമര ജീവിതം ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം കൂടിയാണ് എന്ന് യോഗം അനുസ്മരിച്ചു. ഭരണകൂട ഭീകരതക്കും ചൂഷണത്തിനും അടിസ്ഥാന വർഗം നേരിടുന്ന ദാരിദ്ര്യത്തിനുമെതിരെ ഉറച്ച ശബ്ദമായി മാറി നമുക്ക് മുന്നിൽ അദ്ദേഹം പോരാട്ടത്തിന്റെ വാതായനങ്ങൾ അദ്ദേഹം തുറന്നിട്ടു.

ദമ്മാം

ദമ്മാമിലെ കേന്ദ്രത്തിൽ നടന്ന അനുശോചനയോഗത്തിൽ നവോദയ മുഖ്യ രക്ഷാധികാരി ബഷീർ വരോട്, കെഎംസിസി കിഴക്കൻ പ്രവിശ്യ വൈസ് പ്രസിഡന്റ്  കാദർ മാഷ്, ഒഐസിസി ദമ്മാം റീജിണൽ വൈസ് പ്രസിഡന്റ് നൗഷാദ് തഴവ, നവയുഗം രക്ഷാധികാരി ഷാജി മതിലകം, നാസ്സ് വക്കം, ആൽബിൻ ജോസഫ്, സുരേഷ് ഭാരതി, സത്താർ, നന്ദിനി മോഹൻ, രഞ്ജിത് വടകര എന്നിവർ അനുശോചന പ്രസംഗം നടത്തി. നവോദയ കേന്ദ്ര വൈസ് പ്രസിഡന്റ് ശ്രീജിത്ത് അമ്പാൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. നവോദ കേന്ദ്ര വൈസ് പ്രസിഡന്റ്  മോഹനൻ വെള്ളിനേഴിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന് നവോദയ കേന്ദ്ര ജോ. സെക്രട്ടറി നൗഫൽ വെളിയംങ്കോട് സ്വാഗതവും കുടുംബവേദി കേന്ദ്ര കമ്മറ്റി അംഗം സൂര്യ മനോജ് നന്ദിയും രേഖപ്പെടുത്തി

അൽഹസ്സ

അൽ ഹസ്സയിലെ കേന്ദ്രത്തിൽ മധു ആറ്റിങ്ങലിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുശോചന യോഗത്തിൽ നവോദയ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ്  ഹനിഫ മുവാറ്റുപുഴ, കേന്ദ്ര കമ്മിറ്റി അംഗം ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു. കുടുംബവേദി കേന്ദ്ര വൈസ് പ്രസിഡന്റ് ബാബു കെപി  സ്വാഗതം പറഞ്ഞു. കേന്ദ്ര കമ്മിറ്റി ജോയിന്റ്  ട്രഷറർ ജയപ്രകാശ് അനുശോചന പ്രമേയം അവതരിപ്പിച്ചു. കേന്ദ്ര കുടുംബവേദി ബാലവേദി രക്ഷാധികാരി ബിന്ദു ശ്രീകുമാർ നന്ദി പറഞ്ഞു.

ജുബൈൽ

ജുബൈൽ നവോദയഹാളിൽ വെച്ച് നവോദയ കേന്ദ്ര ജോയിന്റ് സെക്രട്ടറി ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജുബൈലിലെ പൗര പ്രമുഖകരും, ബഹുജനങ്ങളും പങ്കെടുത്തു. ഉണ്ണി കൃഷ്ണൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. കേന്ദ്ര എക്സിക്യുട്ടിവ് അംഗം ഒഎം പ്രിനീദ് അനുസ്മരണ പ്രഭാഷണം നടത്തി. നവോദയ രക്ഷാധികാരി സമിതി അംഗം ലക്ഷമണൻ കണ്ടമ്പേത്ത്, നവോദയ കുടുംബവേദി കേന്ദ്ര പ്രസിഡന്റ്  ഷാനവാസ്, നവോദയ കുടുംബവേദി കേന്ദ്ര ജോ.സെക്രട്ടറി ഷാഹിദ ഷാനവാസ്, കേന്ദ്ര എക്സിക്യുട്ടിവ് അംഗങ്ങളായ അജയൻ കണ്ണൂർ, പ്രജീഷ് കറുകയിൽ, ജുബൈലിലെ സാമൂഹൃ പ്രവർത്തകരും അനുശോചനം അറിയിച്ചു സംസാരിച്ചു. ചടങ്ങിൽ ഏരിയ രക്ഷാധികാരി പ്രേമരാജ് കതിരൂർ സ്വാഗതം പറഞ്ഞു.

കോബാർ

കോബാറിൽ നവോദയ കേന്ദ്ര എക്സിക്യൂട്ടിവ് അംഗം ഹമീദ് മാണിക്കോത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സീതാറാം യെച്ചൂരി അനുശോചന യോഗത്തിൽ നവോദയ കേന്ദ്രകുടുംബ വേദി ട്രഷറർ അനു രാജേഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു. നവോദയ രക്ഷാധികാരി സമിതി അംഗം റഹീം മടത്തറ, കേന്ദ്ര കുടുംബവേദി സെക്രട്ടറി ഷമീം നാണത്ത്, ലോക കേരള സഭാംഗം സുനിൽ മുഹമ്മദ്, നവയുഗം പ്രതിനിധി ദാസൻ രാഘവൻ, കെഎംസിസി പ്രതിനിധി  ഒപി ഹബീബ്,  ഐഎംസിസി പ്രതിനിധി ഹനീഫ് അറബി, നവോദയ കേന്ദ്ര വനിതാ വേദി കൺവീനർ രശ്മി രാമചന്ദ്രൻ, കേന്ദ്ര കുടുംബവേദി വൈസ് പ്രസിഡന്റ്   സുരയ്യ ഹമീദ്, ദമ്മാം മീഡിയാ ഫോറം പ്രസിഡൻ്റും ജയ്ഹിന്ദ് ചാനൽ റിപ്പോർട്ടറുമായ മുജീബ് കളത്തിൽ,ദമ്മാം മീഡിയാ ഫോറം ജോയിന്റ്  സെക്രട്ടറിയും കൈരളി ചാനൽ റിപ്പോർട്ടറുമായ പ്രവീൺ വല്ലത്ത് എന്നിവർ സംസാരിച്ചു. കുടുംബവേദി കേന്ദ്ര എക്സിക്യൂട്ടിവ് നിഹാസ് കിളിമാനൂർ സ്വാഗതം പറഞ്ഞു. പ്രവാസി സമൂഹത്തിൻ്റെ വിവിധ തുറകളിൽ നിന്നുമുള്ള  നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.

റഹിമ

റഹിമയിൽ നടന്ന സീതാറാം യച്ചൂരി അനുശോചനയോഗത്തിൽ  ഏരിയ പ്രസിഡന്റ് അസിം അധ്യക്ഷത വഹിച്ചു. നവോദയ ഏരിയ ജോ. ട്രഷറർ ശ്രീക്കുട്ടൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. നവോദയ കേന്ദ്ര വൈസ് പ്രസിഡന്റ്  ജയൻ മെഴുവേലി അനുസ്മരണ പ്രഭാഷണം നടത്തി.  കുടുംബ വേദി എക്‌സി. അംഗം അഡ്വ.ആർ സുജ, ഏരിയ വൈസ് പ്രസിഡന്റ് അഫ്സൽ, ഏരിയ കമ്മറ്റി അംഗങ്ങളായ ദേവദാസ്, ഹാരിസ് എന്നിവർ സംസാരിച്ചു. ഏരിയ ആക്ടിങ് സെക്രട്ടറി ബിനിൽ സ്വാഗതവും ഏരിയ എക്‌സിക്യൂട്ടീവ് അംഗം അനിൽ ശിവാനന്ദൻ നന്ദിയും പറഞ്ഞു.


സീതാറാം യെച്ചൂരിയുടെ വിയോഗം: കൈരളി ഫുജൈറ അനുശോചന യോഗം സംഘടിപ്പിച്ചു

ഫുജൈറ > സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ, അനുശോചന യോഗം സംഘടിപ്പിച്ചു. കൈരളി ഓഫിസിൽ ചേർന്ന യോഗത്തിൽ ജീവിതത്തിൻ്റെ വിവിധ മേഖലകളിൽ നിന്നുമുള്ളവർ പങ്കെടുത്തു. കൈരളി സെൻട്രൽ കമ്മറ്റി പ്രസിഡൻ്റ് ബൈജു രാഘവൻ അധ്യക്ഷനായി. പുരോഗമന പ്രസ്ഥാനങ്ങൾക്കും മതേതര- ജനാധിപത്യ ശക്തികൾക്കും വലിയ നഷ്ടമാണ് യെച്ചൂരിയുടെ വിയോഗമെന്ന് യോഗം വിലയിരുത്തി.

സീതാറാം യെച്ചൂരിയുടെ സാന്നിദ്ധ്യം അനിവാര്യമായ ഒരു കാലഘട്ടത്തിലാണ് ആ ശബ്ദം നിലച്ചുപോയതെന്നും അദ്ദേഹത്തിൻ്റെ നേതൃത്വവും പ്രവർത്തനങ്ങളും എന്നും ഓർമ്മിക്കപ്പെടുമെന്നുംകൈരളി  രക്ഷാധികാരിയും ലോക കേരള സഭാംഗവുമായ സൈമൻ സാമുവേൽ അനുസ്മരിച്ചു. കൈരളി സെൻട്രൽ കമ്മറ്റി മുൻ സെക്രട്ടറി സന്തോഷ് ഓമല്ലൂർ ,സെൻട്രൽ കമ്മറ്റി ജോ.സെക്രട്ടറി വിത്സൺ പട്ടാഴി, ഫുജൈറ യൂണിറ്റ് കമ്മറ്റി പ്രസിഡൻ്റ് പ്രദീപ് കുമാർ, സെൻട്രൽ കമ്മറ്റി അംഗം ഉമ്മർ ചോലയ്ക്കൽ ,കോർഫക്കാൻ യൂണിറ്റ് ട്രഷറർ ജിജു ഐസക്ക് എന്നിവർ അനുശോചന യോഗത്തിൽ സംസാരിച്ചു.


 

 

ജുബൈൽ നവോദയ സിതാറാം യെച്ചൂരി അനുശോചനയോഗം നടത്തി

ജുബൈൽ > സിപിഐ എം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരിയുടെ വിയോഗത്തിൽ ജുബൈൽ നവോദയ അനുശോചനയോഗം ചേർന്നു. കേന്ദ്ര ജോയിൻ്റെ സെക്രട്ടറി ഉണ്ണികൃഷ്ണൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജുബൈലിലെ പൗര പ്രമുഖകരും, ബഹുജനങ്ങളും പങ്കെടുത്ത ചടങ്ങിൽ നവോദയ കേന്ദ്ര എക്സിക്യുട്ടിവ് അംഗം ഒ എം പ്രിനീദ് അനുസ്മരണ പ്രഭാഷണം നടത്തി.

നവോദയ രക്ഷാധികാരി സമിതി അംഗം ലക്ഷ്മണൻ കണ്ടമ്പേത്ത്, നവോദയ കുടുംബവേദി കേന്ദ്ര പ്രസിഡന്റ് ഷാനവാസ്, നവോദയ നേതാക്കളായ അജയൻ കണ്ണൂർ, പ്രജീഷ് കറുകയിൽ, ഷാഹിദ ഷാനവാസ്, ജുബൈലിലെ സാമൂഹൃ പ്രവർത്തകരും സംസാരിച്ചു. ചടങ്ങിൽ ഏരിയ രക്ഷാധികാരി പ്രേമരാജ് കതിരൂർ സ്വാഗതം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top