19 December Thursday

എസ്‌ കെ പൊറ്റെക്കാട്ട്‌ സ്മാരക പുരസ്കാരങ്ങൾ വിതരണം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2024

ദുബായ് > എസ്‌ കെ പൊറ്റെക്കാട്ട്‌ സ്മാരക സമിതിയുടെ എസ്‌ കെ പൊറ്റെക്കാട്ട്‌ സ്മാരക കഥ വിഭാഗം പുരസ്കാരം പ്രവാസിയായ അക്ബർ ആലിക്കര ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷണനിൽ നിന്നും ഏറ്റുവാങ്ങി. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം കെ പി രാമനുണ്ണിയും അടൂർ ഗോപാലകൃഷണനിൽ നിന്നും സ്വീകരിച്ചു. തിരുവനന്തപുരം പ്രസ്സ്ക്ലബിൽ വെച്ച്‌ നടന്ന പരിപാടിക്ക്‌ ഡോ മുഞ്ഞിനാട്‌ പദ്മകുമാർ, കവി പ്രഭാവർമ്മ, എസ്‌ മഹാദേവൻ തമ്പി, ഡോ. സാബു കോട്ടുക്കൽ, പി കെ റാണി, ശ്യാം തറയിൽ  എന്നിവർ ചടങ്ങിൽ സംസാരിച്ചു.

മറ്റു പുരസ്കാരങ്ങൾ

യാത്രാവിവരണം - അഭിഷേക്‌ പള്ളത്തേരി, കവിത - ശിവാസ്‌ വാഴമുട്ടം, ബാലസാഹിത്യം - ഡോ. അനിൽകുമാർ എസ്‌ ഡി, നോവൽ - ബി എൻ റോയ്‌, പഠനം - വിശ്വകുമാർ കൃഷ്ണ ജീവനം, ഉജ്ജ്വല ബാലപ്രതിഭ പുരസ്കാരം - ഓസ്റ്റിൻ അജിത്
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top