22 November Friday

അജ്‌മാനിൽ സ്മാർട്ട്‌ മോണിറ്ററിങ് സംവിധാനം ഒക്ടോബർ ഒന്ന് മുതൽ

വെബ് ഡെസ്‌ക്‌Updated: Thursday Sep 26, 2024

അജ്‌മാൻ > ഡ്രൈവിങ്ങിനിടെയുള്ള നിയമ ലംഘനങ്ങൾ കണ്ടെത്താൻ സ്മാർട്ട് മോണിറ്ററിംഗ് സംവിധാനം ഒക്ടോബർ ഒന്നിന് അജ്മാനിൽ നടപ്പാക്കുമെന്ന് അജ്മാൻ പൊലീസ് അറിയിച്ചു. വാഹനം ഓടിക്കുന്നതിനിടയിൽ സീറ്റ് ബെൽറ്റ് ഇടാതിരുന്നാലോ, മൊബൈൽ ഫോൺ ഉപയോഗിച്ചാലോ കണ്ടെത്താൻ ഇതിലൂടെ സാധിക്കും.

റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുക, ട്രാഫിക് അപകടങ്ങളും പരിക്കുകളും കുറയ്ക്കുക എന്നിവയാണ് പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നതെന്നു അജ്മാൻ പൊലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്‌സ് അറിയിച്ചു. ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ ഫെഡറൽ നിയമം അനുസരിച്ച് 800 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിൻ്റും ലഭിക്കും.

ജൂണിൽ ദുബായ് ആരംഭിച്ച സമാനമായ സംരംഭത്തിന് പിന്നാലെയാണ് അജ്മാൻ സ്മാർട്ട് സിസ്റ്റം ലോഞ്ച് ചെയ്യുന്നത്. അജ്‌മാൻ എമിറേറ്റിൻ്റെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അതിൻ്റെ ഇൻ്റലിജൻ്റ് ട്രാഫിക് സിസ്റ്റംസ് (ഐടിസി) പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിക്കുകയും ചെയ്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top