21 December Saturday

സോക്കർ-24 സീസൺ 2 സംഘാടക സമിതി രൂപീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2024

റിയാദ് > കേളി കലാസാംസ്കാരിക വേദി അൽ ഖർജ് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സോക്കർ -24 സീസൺ 2 ഫുട്ബോൾ ടൂർണമെന്റ് സംഘാടക സമിതി രൂപീകരിച്ചു. കേളി അൽഖർജ് ഏരിയ കമ്മറ്റി ഓഫീസിൽ ചേർന്ന സംഘാടക സമിതി രൂപികരണ യോഗം കേളി ട്രഷറർ ജോസഫ് ടി ജി ഉദ്ഘാടനം ചെയ്തു.

കേളി കേന്ദ്ര കമ്മിറ്റി അംഗം ലിപിൻ പശുപതി, അൽഖർജ് ഏരിയ പ്രസിഡൻറ് ഷെബി അബ്ദുൽസലാം,  കേളി അൽഖർജ് ഏരിയ രക്ഷാധികാരി സെക്രട്ടറി പ്രദീപ് കൊട്ടാരത്തിൽ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി രാജൻ പള്ളിത്തടം ഫുട്ബോൾ സംഘാടകസമിതി പാനൽ അവതരിപ്പിച്ചു.

ഫുട്ബോൾ സംഘാടകസമിതി ചെയർമാനായി അബ്ദുൽ കലാമിനെയും കൺവീനറായി റാഷിദ് അലി ചെമ്മാടിനേയും  ചുമതലപ്പെടുത്തി. മുക്താർ, മൻസൂർ ഉമ്മർ എന്നിവർ വൈസ് ചെയർമാൻമാരായും അബ്ദുൾ സമദ്, വേണുഗോപാൽ എന്നിവർ ജോയന്റ് കൺവീനർമാരായും സാമ്പത്തിക കമ്മിറ്റി കൺവീനറായി ജയൻ പെരുനാടിനെയും നിയോ​ഗിച്ചു. 51 അംഗ സംഘാടകസമിതി പാനലിനാണ് യോഗം അംഗീകാരം നൽകിയത്.

മത്സരത്തിൽ പതിനാറ്‌ ടീമുകൾ പങ്കെടുക്കും. സെപ്റ്റംബർ 19 ന് തുടങ്ങി  ഒക്ടോബർ 10 വരെയുള്ള എല്ലാ വ്യാഴാഴ്ച്ചകളിലും മത്സര നടക്കും. ഒരു ദിവസം നാല് മത്സരങ്ങൾ വീതമാണ് നടക്കുക. അൽഖർജ് യമാമ ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ വിജയികളാകുന്നവർക്ക് ആകർഷകമായ ട്രോഫിയും പ്രൈസ് മണിയും ഉണ്ടായിരിക്കും. സീസൺ ഒന്നിൽ ഏകദിനമായായിരുന്നു മത്സരം നടത്തിയിരുന്നത്. കൂടുതൽ വിവരങ്ങൾക്കും ടീം രജിസ്‌ട്രേഷനുമായി റാഷിദ് അലി ചെമ്മാട് 0559029228, അബ്ദുൾ കലാം (താടിക്കാരൻ) 0537233343 എന്നിവരെ ബന്ധപ്പെടാവുന്നതാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top