മസ്കത്ത് > ഒമാൻ ദേശീയ ദിനത്തോടനുബന്ധിച്ച് നടക്കുന്ന സൊഹാർ ഫെസ്റ്റിവലിന് നവംബർ 19നു തുടക്കമായി. ജനുവരി 3ന് ഫെസ്റ്റിവൽ അവസാനിക്കും. സോഹാർ സനായ റോഡിലെ എന്റർടെയിൻമെന്റ് പാർക്കിലാണ് ഫെസ്റ്റിവൽ നടക്കുന്നത്. മുഖ്യ വേദിയിൽ, പാട്ട്, ഡാൻസ്, പാരമ്പര്യ കലാപ്രകടനങ്ങൾ, ലേസർ ഷോ, കുട്ടികളുടെ പരിപാടികൾ, ഡിജെ, ഫാഷൻ ഷോ, എന്നിവ നടക്കുന്നുണ്ട്.
തുടക്ക ദിവസം മുതൽ വലിയ ജനപങ്കാളിത്തമാണ് ഫെസ്റ്റിവൽ വേദിയിൽ ഉണ്ടാകുന്നത്. ഒമാനിലെ പ്രമുഖ ഗായിക ഗായകരുടെ ഗാനമേളകൾ എല്ലാ ദിവസവും അരങ്ങേറുന്നുണ്ട്. പാചകം, കരകൗശല നിർമ്മാണവും വില്പനയും, അമ്യൂസ്മെന്റ് പാർക്ക്, ആകാശത്തൊട്ടിൽ, ഫുഡ് കോർട്ട്, കുട്ടികളുടെ നാടകങ്ങൾ, ഒമാനി തനത് കലാ രൂപങ്ങൾ, പാരമ്പര്യ വസ്ത്ര വിപണി, ക്വിസ് പ്രോഗ്രാം, നറുക്കെടുപ്പ്, എന്നിങ്ങനെ നീളുന്നു പരിപാടികൾ. അവധി ദിവസങ്ങളിൽ വലിയ തിരക്കാണ് ഫെസ്റ്റിവലിൽ അനുഭവപ്പെടുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..