30 October Wednesday

അൽഐൻ ഷെയ്ഖ് ഖാലിദ് ബിൻ സുൽത്താൻ സ്ട്രീറ്റിലെ വേഗപരിധിയിൽ മാറ്റം

വെബ് ഡെസ്‌ക്‌Updated: Thursday Oct 19, 2023

അലൈൻ> നവംബർ 1 മുതൽ അൽഐൻ നഗരത്തിലെ ഷെയ്ഖ് ഖാലിദ് ബിൻ സുൽത്താൻ സ്ട്രീറ്റിലെ വേഗപരിധി മണിക്കൂറിൽ 100 ​​കിലോമീറ്ററിൽ നിന്ന് 80 കിലോമീറ്ററായി കുറയും.

അബുദാബി പോലീസ് തങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെ ഇത് സംബന്ധിച്ചു ഔദ്യോഗിക പ്രഖ്യാപനം നടത്തി. വേഗപരിധി റോഡിന്റെ ഇരുവശങ്ങളിലും ബാധകമാണെന്ന് പോലീസ് അറിയിച്ചു.

വാഹനാപകടങ്ങൾ തടയുന്നതിനും റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് ഈ നടപടിയുടെ ലക്ഷ്യം. വാഹനമോടിക്കുന്നവർ പുതിയ വേഗപരിധി പാലിക്കണമെന്ന് അതോറിറ്റി അഭ്യർത്ഥിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top