28 December Saturday

ശ്രീനാരായണ ഗുരു അനുസ്മരണം ഡിസംബർ 27 ന്

വെബ് ഡെസ്‌ക്‌Updated: Friday Dec 27, 2024

മസ്‌ക്കറ്റ് > ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം സംഘടിപ്പിക്കുന്ന ശ്രീനാരായണ ഗുരു അനുസ്മരണം ഡിസംബർ 27 വെള്ളിയാഴ്ച വൈകുന്നേരം ആറ് മുതൽ ദാർസൈറ്റിലെ  ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ വെച്ച് നടക്കും.

സമകാലീന കേരളത്തിൽ ഗുരുദർശനത്തിന്റെ പ്രസക്തി, വരും കാലങ്ങളിൽ ഗുരുദർശനം എപ്രകാരമെല്ലാം വിലയിരുത്തപ്പെടും തുടങ്ങി ഒട്ടനവധി ചോദ്യങ്ങൾക്കും ചിന്തകൾക്കും വേദിയൊരുക്കുക എന്നതാണ് ഗുരു പ്രഭാഷണം സംഘടിപ്പിക്കുന്നതിലൂടെ കേരള വിഭാഗം  ലക്ഷ്യമിടുന്നത്.

ഇത്തവണ ഗുരു അനുസ്മരണ പ്രഭാഷണം നടത്തുന്നത് രണ്ടുപേരാണ്. കേരളത്തിന്റെ സാംസ്കാരിക വൈഞ്ജാനിക മേഖലയിൽ കേരളത്തിന്റെ അടയാളമായി നിറഞ്ഞു നിൽക്കുന്ന  പ്രമുഖ പ്രഭാഷകർ  സുനിൽ പി ഇളയിടവും, ഗുരു നിത്യചൈതന്യ യതിയുടെ ശിഷ്യനും മലയാളത്തിലെ പ്രമുഖ എഴുത്തുകാരനുമായ  ഷൗക്കത്തുമാണ്.
നമ്മുടെ നാടിന്റെ സമകാലിക സാമൂഹ്യ ജീവിതത്തോട് ക്രിയാത്മകമായി ഇടപെടുന്ന സുനിൽ പി ഇളയിടത്തിന്റെയും,  ഷൗക്കത്തിന്റെയും സാന്നിധ്യം കേരളം വിങ് കഴിഞ്ഞ നിരവധി വർഷങ്ങളായി തുടർന്ന് പോരുന്ന ശ്രീനാരായണ ഗുരു അനുസ്മരണ പ്രഭാഷണ പരമ്പരയിലെ വേറിട്ടൊരു അധ്യായമായി മാറുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ പറഞ്ഞു.

സീതാറാം യെച്ചൂരി, പ്രകാശ്‌ കാരാട്ട്‌, സുഭാഷിണി അലി, കോടിയേരി ബാലകൃഷ്ണൻ, രാജൻ ഗുരുക്കൾ, എം ആർ രാഘവവാര്യർ, സന്ദീപാനന്ദഗിരി,പ്രൊഫ. കാർത്തികേയൻ നായർ  തുടങ്ങിവർ  കഴിഞ്ഞ കാലങ്ങളിൽ കേരള വിഭാഗം സംഘടിപ്പിച്ചു പോരുന്ന  ഗുരു പ്രഭാഷണത്തിൽ പങ്കെടുത്തിട്ടുണ്ട്.
 
കേരള നവോത്ഥാന പരിശ്രമങ്ങളിലെ മുൻനിരക്കാരനും യുഗപ്രഭാവനുമായ ഗുരുവിന്റെ സാമൂഹിക-സാംസ്ക്കാരിക-രാഷ്ട്രീയ ഇടപെടലുകളെ, പ്രവാസി സമൂഹത്തിൽ ഗൗരവമുള്ള ചർച്ചക്കായി വഴി തുറന്നു കൊടുക്കുന്ന  ഗുരു അനുസ്‌മരണ പ്രഭാഷണ പരിപാടി കഴിഞ്ഞ 20ലേറെ വർഷങ്ങളായി കേരളവിഭാഗം സംഘടിപ്പിച്ചു വരുന്നതായി സംഘാടകർ പറഞ്ഞു.  ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളും ഉദ്ബോധനങ്ങളും ഏറ്റവുമധികം ആവശ്യപ്പെടുന്ന ഒരു സാമൂഹ്യ സാഹചര്യത്തിലൂടെയാണ് നമ്മുടെ നാട് ഇപ്പോൾ കടന്നുപോകുന്ന്തു എന്നത് ഈ പരിപാടിയുടെ പ്രാധാന്യം വർധിപ്പിക്കുന്നതാണ്.

വലിയ ജനപങ്കാളിത്തമാണ് സാധാരണയായി ഉണ്ടാകാറുള്ളത്. ഇത്തവണയും വ്യത്യസ്തമാകില്ല എന്നാണ് പ്രതീക്ഷിക്കുന്നത്. മസ്കറ്റിലെ പൊതു സമൂഹത്തെയാകെ പരിപാടിയിലേക്ക് ക്ഷണിക്കുന്നുതായും സംഘാടകർ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top