22 December Sunday

വിദ്യാർത്ഥികൾക്കായുള്ള കഥാരചന പരിശീലന ക്യാമ്പ്‌ സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 24, 2024

ദുബായ് > സ്കൂൾ വിദ്യാർത്ഥികൾക്കായി മാല്യങ്കര എസ്എൻഎം കോളേജിൽ സംഘടിപ്പിച്ച രണ്ടു ദിവസത്തെ കഥാരചന പരിശീലന ക്യാമ്പ്‌ സമാപിച്ചു. കോളേജിലെ പൂർവവിദ്യാർത്ഥികളുടെ ആഗോള കൂട്ടായ്മ 'സാഗ' യും കോളേജിലെ മലയാള വിഭാഗവും ചേർന്നു രൂപീകരിച്ച സാഗ റൈറ്റേഴ്സ് ഫോറത്തിന്റെ നേതൃത്വത്തിൽ ജൂലൈ 20,21 തീയ്യതികളിൽ നടത്തിയ ക്യാമ്പിൽ ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിൽ നിന്നുള്ള അറുപതോളം വിദ്യാർത്ഥികൾ പങ്കെടുത്തു. രാംമോഹൻ പാലിയത്ത്‌, കഥാകൃത്ത്  ജേക്കബ് എബ്രഹാം, വിനോദ് കൃഷ്ണ, അപർണ്ണ ആരുഷി കോളേജ് പ്രിൻസിപ്പൽ ഡോ. ടി എച്ച് ജിത, പി ആർ ശ്രീജ  എന്നിവർ സംസാരിച്ചു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top