സലാല > അഞ്ച് വർഷമായി താമസ രേഖകളില്ലാതെ സലാലയിലെ അഞ്ചാം നമ്പറിൽ കഴിഞ്ഞിരുന്ന തിരുവനന്തപ്പുരം വട്ടകൈത, തട്ടത്ത്മല സ്വദേശിനി സുകുമാരി മുരളീധരൻ നാട്ടിലേക്ക് മടങ്ങി. ഇന്ത്യൻ എംബസി കോൺസുലാർ എജൻ്റ് ഡോ സനാതനൻ്റെ സഹായത്തോടെ, ലോക കേരള സഭാംഗം ഹേമ ഗംഗാധരനും കൈരളി സലാല പ്രവർത്തകരും നടത്തിയ ശ്രമഫലമായാണ് സുകുമാരി മുരളീധരന് നാട്ടിലേക്ക്മടങ്ങാനായത്.
ഇവർക്ക് ആവശ്യമായ ടിക്കറ്റ് മലബാർ ഗോൾഡ് ആൻ്റ് ഡയമണ്ട് സലാല ബ്രാഞ്ച് മാനേജർ മുനീർ മൊയ്തീൻ സുകുമാരി മുരുളീധരന് കൈമാറി. സുകുമാരിയെ യാത്ര അയക്കാൻ വേണ്ടി ലോക കേരള സഭാംഗം ഹേമ ഗംഗാധരൻ, കൈരളി സലാല ആക്റ്റിംഗ് രക്ഷാധികാരി പി എം റിജിൻ, ജനറൽ സെക്രട്ടറി സിജോയ് പേരാവൂർ, വനിത സെക്രട്ടറി സീന സുരേന്ദ്രൻ, മലയാള മിഷൻ സലാല ചാപ്റ്റർ ചെയർമാൻ എ കെ പവിത്രൻ, സെക്രട്ടറിയേറ്റ് മെമ്പർ അനീഷ് റാവുത്തർ എന്നിവർ ചേർന്ന് യാത്രയാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..