മസ്കത്ത് > സുവൈക്ക് പ്രീമിയർ ക്രിക്കറ്റ് ലീഗിൽ സുവൈക്ക് ചലഞ്ചേർസ് ജേതാക്കൾ. സുവൈക്ക് ക്രിക്കറ്റ് ഗ്രൗണ്ടിൽ മൂന്ന് മാസം നീണ്ടുന്നിന്ന മത്സരത്തിൽ ഒമാനിലെ പത്ത് പ്രമുഖ ടീമുകൾ പങ്കെടുത്തിരുന്നു.
ഫൈനൽ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സുവൈക് ചലഞ്ചേഴ്സ് 16 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 190 റൺസ് എടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കെസിസിയ്ക്ക് 16 ഓവറിൽ 154 റൺ മാത്രമാണ് എടുക്കാനായത്. വിജയികൾക്കുള്ള ട്രോഫി തമീം, ജിജു എന്നിവർ ചേർന്ന് ചലഞ്ചേർസ് ക്യാപ്റ്റൻമാരായ തസിഅബു, മുഹമ്മദ് തൻസി എന്നിവർക്ക് നൽകി.
വിജയികൾക്കുള്ള ക്യാഷ് പ്രൈസ് ഉണ്ണി സമ്മാനിച്ചു. രണ്ടാം സ്ഥാനത്തിനുള്ള ട്രോഫിയും ക്യാഷ് പ്രൈസും കെസിസി ക്യാപ്റ്റൻ സർഫാസ് ഏറ്റുവാങ്ങി. മികച്ച ബാറ്റ്സ്മാനായി കെസിസിയുടെ ബിലാലിനെയും മികച്ച ബൗളർ ആയി ജുനൈദിനെയും ടൂർണമെൻ്റിലെ മികച്ച കളിക്കാരനായി ടൈഗർ സ്ക്കോഡ് ടീമിന്റെ ഹസനെയും തെരഞ്ഞെടുത്തു. പ്രീമിയർ ക്രിക്കറ്റ് ലീഗ് കമ്മറ്റി ഭാരവാഹികളായ രാഹുൽ, ഷംസുദ്ദീൻ എന്നിവർ നന്ദി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..