22 December Sunday

വനിതാ ടി20 ലോകകപ്പ്: ഒരുക്കങ്ങൾ ചർച്ച ചെയ്തു

വെബ് ഡെസ്‌ക്‌Updated: Thursday Sep 26, 2024

ദുബായ് > ഐസിസി വനിതാ ടി20 ലോകകപ്പിനുള്ള ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ ദുബായ് ഇവൻ്റ് സെക്യൂരിറ്റി കമ്മിറ്റി ഏകോപന യോഗം ചേർന്നു. ഒക്‌ടോബർ 3 മുതൽ 20 വരെയാണ് ടൂർണമെന്റ്. ആദ്യമായാണ് യുഎഇ ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. ഓപ്പറേഷൻസ് അഫയേഴ്‌സ് അസിസ്റ്റൻ്റ് കമാൻഡൻ്റ് മേജർ ജനറൽ അബ്ദുല്ല അലി അൽ ഗൈത്തിയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.

ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, സ്കോട്ട്‌ലൻഡ്, വെസ്റ്റ് ഇൻഡീസ്, ബംഗ്ലാദേശ് എന്നിവയുൾപ്പെടെ പത്ത് രാജ്യങ്ങൾ ചാമ്പ്യൻഷിപ്പിൽ മത്സരിക്കും. സെപ്തംബർ 24നാണ് ടൂർണമെൻ്റിൻ്റെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top