കുവൈത്ത് സിറ്റി > കുവൈത്തിൽ ഒരു വർഷത്തിൽ താഴെ കാലാവധിയിലുള്ള താൽക്കാലിക സർക്കാർ കരാറുകളിൽ ജോലി ചെയ്യുന്നതിനുള്ള എൻട്രി വിസകൾ നൽകുന്നത് പുനരാരംഭിച്ചു. ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫ് അൽ സബാഹിൻ്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ പത്രക്കുറിപ്പിൽ അറിയിച്ചു.
ഇന്ന് മുതലാണ് തീരുമാനം പ്രാബല്യത്തിൽ വരുന്നത്. രാജ്യത്തെ തൊഴിൽ വിപണിയിൽ നേരിടുന്ന തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കുന്നതിനും സർക്കാർ കരാർ ജോലികൾ സുഗമമാക്കുവാനും ലക്ഷ്യമിട്ടാണ് നടപടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..