ഷാർജ > മൈ ഹെൽത്ത് കോൺഫറൻസിന്റെ പത്താം പതിപ്പ് അവസാനിച്ചു. സുപ്രീം കൗൺസിൽ ഫോർ ഫാമിലി അഫയേഴ്സ് ചെയർപേഴ്സൺ ശൈഖ ജവഹർ ബിൻത് മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിലാണ് കോൺഫറൻസ് നടന്നത്. ആധുനിക സാങ്കേതിക വിദ്യയുടെയും ജീവിതശൈലി തിരഞ്ഞെടുപ്പുകളുടെയും പ്രത്യാഘാതങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനും, വ്യക്തികളുടെയും സമൂഹങ്ങളുടെയും മാനസികാരോഗ്യം വിലയിരുത്തുന്നതിനായി ഡോക്ടർമാർ, പോഷകാഹാര വിദഗ്ധർ, ആരോഗ്യ വിദഗ്ധർ എന്നിവരുൾപ്പെടെ ആരോഗ്യമേഖലയിൽ നിന്നുള്ള 36-ലധികം വിദഗ്ദർ രണ്ടുദിവസത്തെ സമ്മേളനത്തിൽ പങ്കെടുത്തു.
ഷാർജ സർവ്വകലാശാലയുടെ പങ്കാളിത്തത്തോടെ സുപ്രീം കൗൺസിൽ ഫോർ ഫാമിലി അഫയേഴ്സ് ഹെൽത്ത് പ്രൊമോഷൻ ഡിപ്പാർട്ട്മെന്റ് ആരോഗ്യവും ക്ഷേമവും എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തി ഷാർജ സർവ്വകലാശാലയിൽ സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങിൽ ഷെയ്ഖ് മുഹമ്മദ് ബിൻ ഹുമൈദ് അൽ ഖാസിമി പങ്കെടുത്തു.
സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് വകുപ്പ് ചെയർമാൻ ഷെയ്ക്ക് സലേം ബിൻ മുഹമ്മദ് അൽ ഖാസിമി, ടൂറിസം ഡെവലപ്മെന്റ് അതോറിറ്റി ഡയറക്ടർ ഡോ. ഇമാൻ റാഷിദ് സൈഫ് തുടങ്ങി നിരവധി പേർ പങ്കെടുത്തു. സ്ഥാപിതമായ കാലം മുതൽ മേഖലയിലെ വിവിധ രാജ്യങ്ങളിലെ ആരോഗ്യ സംവിധാനങ്ങളുമായി സഹകരിച്ച് ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഇതുവഴി നടത്തിക്കൊണ്ടിരിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..