21 December Saturday

തൃശ്ശൂർ സ്വദേശിയുടെ മൃതദേഹം നാട്ടിൽ സംസ്‌കരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 15, 2024

റിയാദ് > കഴിഞ്ഞ ദിവസം റിയാദിൽ കുഴഞ്ഞുവീണ് മരണമടഞ്ഞ തൃശ്ശൂർ തിരുമുക്കുളം സ്വദേശി ഷാജി ദേവസി എന്ന സജിയുടെ (55) മൃതദേഹം നാട്ടിൽ സംസ്‌കരിച്ചു. അൽഹദ കൺസ്ട്രക്ഷൻ കമ്പനിയുടെ ജീവനക്കാരനായ സജി കിംഗ് ഫൈസൽ സ്പെഷ്യലൈസ്ഡ് ആശുപത്രിയിൽ അറ്റകുറ്റ പണികൾക്കായി രാവിലെ വാഹനമിറങ്ങി നടക്കവെ റോഡരികിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കിങ് ഫൈസൽ സ്പെഷ്യലൈസ്ഡ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഒറ്റ ദിവസം കൊണ്ട് തന്നെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി  നാട്ടിലെത്തിച്ചു. കോഴിക്കോട് എയർപോർട്ടിലെത്തിച്ച മൃതദേഹം നോർക്കയയുടെ  ആംബുലൻസിൽ തൃശ്ശൂരിലെ വീട്ടിലെത്തിക്കുകയായിരുന്നു.  തിരുമികുളം സെന്റ് ബാസ്ററ്യൻ ചർച്ചിൽ അടക്കം ചയ്തു. റിയാദിലെ നടപടി ക്രമങ്ങൾ കേളി ജീവകാരുണ്യ വിഭാഗം പൂർത്തിയാക്കി. നോർക്കയുടെ ബന്ധ പെട്ട ആംബുലൻസ് സൗകര്യങ്ങൾ ഒരുക്കുന്നതിന്ന് കേരള പ്രവാസ സംഘം  തൃശ്ശൂർ ജില്ല വൈസ് പ്രസിഡന്റ് അഡ്വക്കെറ്റ് ഹഖും കേളി മുൻ കേന്ദ്ര കമ്മിറ്റി അംഗവും ത്രിശ്ശൂർ ജില്ല കേരള പ്രവാസ സംഘം എക്സിക്യൂട്ടിവ് അംഗവുമായ സുരേഷ് ചന്ദ്രനും ആവശ്യമായ സൗകര്യങ്ങൾ ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top