സലാല > ദോഫാറിലെ ലുബാൻ (കുന്തിരിക്ക) സീസണിനോടനുബന്ധിച്ച് പൈതൃക വിനോദസഞ്ചാര മന്ത്രാലയം നവംബർ 28 മുതൽ ഡിസംബർ 6 വരെ നടന്ന പരിപാടി സമാപിച്ചു. അൽ ബലീദ് ആർക്കിയോളജിക്കൽ പാർക്ക്, സംഹരം ആർക്കിയോളജിക്കൽ പാർക്ക്, വുബാർ ആർക്കിയോളജിക്കൽ സൈറ്റ്, വാദിദോക നേച്ചർ റിസർവ് എന്നിവ ഉൾപ്പെടുന്ന യുനെസ്കോ വേൾഡ് ഹെറിറ്റേജ് സൈറ്റായ ലാൻഡ് ഓഫ് ഫ്രാങ്കിൻസെൻസിലാണ് പരിപാടി നടന്നത്. പുരാതന കാലത്ത് കുന്തിരിക്ക ഉൽപന്നങ്ങളും അതിൻ്റെ സത്തുകളും എങ്ങനെ നിർമ്മിക്കപ്പെട്ടിരുന്നു എന്നതിനെക്കുറിച്ചുള്ള അവതരണം പരിപാടിയിലുണ്ടായിരുന്നു.
അൽ ബലീദ് പുരാവസ്തു പാർക്ക് സലാലയുടെ ഭൂപ്രകൃതിയിലെ ഒരു രത്നമാണ്, യുനെസ്കോയുടെ ലോക പൈതൃക സൈറ്റുകളുടെ പട്ടികയിൽ ഈ പാർക്ക് ഉൾപ്പെടുത്തിയതിൻ്റെ മൂന്നാം വാർഷികമാണ് ആഘോഷിക്കുന്നത്, എല്ലാ വർഷവും നവംബർ 28 മുതൽ ഡിസംബർ 6 വരെയാണ് ആഘോഷിക്കുന്നത്, പുരാതനകാലം മുതൽ ഇന്ത്യ, ഈജിപ്ത്ത്, ഗ്രീസ്, ചൈന എന്നീ രാജ്യങ്ങളുമായുള്ള വ്യാപാരബന്ധത്തിൽ എർപ്പെട്ടിരുന്നതിൻ്റെ ഓർമ്മ പുതുക്കൽ കൂടിയാണ് ഈ ഫെസ്റ്റിവൽ എന്ന് ഡയക്ടർ ഓഫ് മ്യൂസിയം ലാൻഡ് ഒസാമ മുഹമ്മദ് അൽ റവാസ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..