23 December Monday

പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു

വിജേഷ് കാർത്തികേയൻUpdated: Monday Jul 22, 2024

അബുദാബി > യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ മുമ്പാകെ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെയും ഉപരാഷ്ട്രപതിയും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ്റെയും സാന്നിധ്യത്തിൽ പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു.

ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, യുഎഇ കാബിനറ്റിൽ ഉപപ്രധാനമന്ത്രിയുമായി നിയമിതരായി.

അബുദാബിയിലെ ഖസർ അൽ വതാനിൽ നടന്ന ചടങ്ങിൽ കായിക മന്ത്രി അഹ്മദ് ബെൽഹൂൽ അൽ ഫലാസി, വിദ്യാഭ്യാസ മന്ത്രി സാറാ ബിൻത് യൂസഫ് അൽ അമീരി, മാനവ വിഭവശേഷി എമിറേറ്റൈസേഷൻ മന്ത്രിയുമായ അബ്ദുൾറഹ്മാൻ ബിൻ അബ്ദുൽമന്നാൻ അൽ അവാർ ഉന്നത വിദ്യാഭ്യാസ ശാസ്ത്ര ഗവേഷണ ആക്ടിംഗ് മന്ത്രിയുമായും, സംരംഭകത്വ സഹമന്ത്രി ആലിയ ബിൻത് അബ്ദുല്ല അൽ മസ്റൂയി തുടങ്ങിയവരാണ് സത്യപ്രതിജ്ഞ ചെയ്ത മറ്റു മന്ത്രിമാർ.

യുഎഇയുടെ വികസനത്തെ ഗുണപരമായി സ്വാധീനിക്കുകയും ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യുന്ന തന്ത്രപ്രധാനമായ ദേശീയ പദ്ധതികൾക്ക് സംഭാവനകൾ നൽകുകയും, അതത് മേഖലകളുടെ പുരോഗതിയിലും മെച്ചപ്പെടുത്തലിലും വിജയിച്ചതിന് പുതുതായി നിയമിതരായ മന്ത്രിമാരെ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അഭിനന്ദിച്ചു.

സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രസിഡൻഷ്യൽ കോർട്ട് ഫോർ ഡെവലപ്‌മെൻ്റ് ആൻഡ് ഫാളൻ ഹീറോസ് അഫയേഴ്‌സ് ഡെപ്യൂട്ടി ചെയർമാൻ ശൈഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, പ്രസിഡൻഷ്യൽ കോടതിയിലെ പ്രത്യേക കാര്യ ഉപദേഷ്ടാവ് ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, മറ്റ് ശൈഖുമാർ, മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top