22 November Friday

ഗാന്ധിജിയെ അറിയാനാവാത്തവർക്ക് ഗാന്ധിജിയെ നിന്ദിക്കാനും അവകാശമില്ല: പി ഹരീന്ദ്രനാഥ്

കെഎൽ ഗോപിUpdated: Tuesday Oct 8, 2024

ഷാർജ > ഗാന്ധിജി കേവലം ഒരു വ്യക്തിയല്ല മറിച്ച് അത് ഒരു മനോഭാവമാണ് എന്നും അതിനെ ആ അർത്ഥത്തിൽ മനസ്സിലാക്കുമ്പോഴാണ് ഗാന്ധിജിയെ നാം അറിയുന്നത് എന്നും ഗാന്ധിജയന്തിയോടനുബന്ധിച്ച് ഷാർജ ഇന്ത്യൻ അസോസിയേഷൻ സംഘടിപ്പിച്ച ഗാന്ധിജി അനുസ്മരണത്തിൽ സംസാരിക്കവേ പ്രശസ്ത എഴുത്തുകാരൻ പി ഹരീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. കാലത്തെ അതിജീവിക്കുന്ന ഇന്ത്യയുടെ പൊരുളാണ് ഗാന്ധിയെന്നും ഗാന്ധിയെ അറിയാനാവാത്തവർക്ക് ഗാന്ധിയെ നിന്ദിക്കാനും അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .  

ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് നിസാർ തളങ്കര അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ശ്രീ പ്രകാശ് പുറയത്ത്,  കേരള ഇലക്ട്രിസിറ്റി ബോർഡ് സ്വതന്ത്ര ഡയറക്ടർ മുരുകദാസ്, അസോസിയേഷൻ ട്രഷറർ ഷാജി ജോൺ എന്നിവർ പ്രസംഗിച്ചു.

മഹാത്മാഗാന്ധിയുടെ ജീവിതത്തെ ആസ്പദമാക്കി പി ഹരിന്ദ്രനാഥ് രചിച്ച "മഹാത്മാഗാന്ധി കാലവും കർമ്മപഥവും 1869 1915" എന്ന ഗവേഷണ ഗ്രന്ഥം അസോസിയേഷൻ ഭാരവാഹികൾക്ക് പി. ഹരീന്ദ്രനാഥ് കൈമാറി. ഷാർജ ഇന്ത്യൻ സ്കൂൾ ബോയ്സ് ആൻഡ് ഗേൾസ് വിഭാഗത്തിൽ ഉള്ള കുട്ടികൾ സംഘടിപ്പിച്ച, ഗാന്ധിജിയുടെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തിയ, വ്യത്യസ്ത കലാപരിപാടികളും ചടങ്ങിനോടനുബന്ധിച്ച് നടന്നു.

ഗാന്ധിജയന്തിയോടനുബന്ധിച്ച് ഗാന്ധിജിയുടെ ചിത്രത്തിനു മുൻപിൽ കാലത്ത് നടന്ന പുഷ്പാർച്ചനയിൽ  അസോസിയേഷൻ പ്രസിഡണ്ട് നിസാർ തളങ്കര, സെക്രട്ടറി ശ്രീ പ്രകാശ്, പ്രദീപ് നെന്മാറ, കെ കെ താലിബ്, പ്രഭാകരൻ പയ്യന്നൂർ, മുരളീധരൻ ഇടവന, യൂസഫ് സഗീർ, മാത്യു മണപ്പാറ, പ്രമോദ് മഹാജൻ, മുൻ ഭാരവാഹികൾ, വിവിധ സംഘടന നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top