09 September Monday

അബുദാബിയില്‍ നിന്നുള്ള യാത്രക്ക് ആർടിപിസിആര്‍ ഫലം നിര്‍ബന്ധം

വെബ് ഡെസ്‌ക്‌Updated: Tuesday Feb 22, 2022


മനാമ> അബുദാബിയില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക്ം കോവിഡ് നെഗറ്റീവ് ഫലം നിര്‍ബന്ധം. യാത്രക്ക് 72 മണിക്കൂറിനുള്ളിലെടുത്ത ആർടിപിസിആര്‍ ഫലമാണ് വേണ്ടതെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. ഇന്ത്യയില്‍ വാക്‌സിനെടുത്തവര്‍ക്കും ഈ നിബന്ധന ബാധകം.

ഇന്ത്യയില്‍ നിന്ന് വാക്‌സിനെടുത്തവര്‍ക്ക് യുഎഇ- ഇന്ത്യാ യാത്രക്ക് മുന്‍പ് ആർടിപിസിആര്‍ പരിശോധന ആവശ്യമില്ലെന്ന് കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യ അറിയിച്ചിരുന്നു. എന്നാല്‍, ഇതില്‍ നിന്ന് തിങ്കളാഴ്ച അബുദാബിയെ ഒഴിവാക്കുകയായിരുന്നു.

ദുബായ് ഉള്‍പ്പെടെ മറ്റ് എമിററ്റേുകളില്‍ നിന്ന് ഇന്ത്യാ യാത്രക്ക് ആർടിപിസിആര്‍ ആവശ്യമില്ല. ഇക്കാര്യം എയര്‍ അറേബ്യയും സ്ഥിരീകരിച്ചു. ഇന്ത്യയില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിന്‍ പൂര്‍ത്തീകരിച്ചവര്‍ക്കാണ് ഇളവ്.

 എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഗോ എയര്‍, സ്‌പൈസ് ജെറ്റ് തുടങ്ങിയവര്‍ നേരത്തെ തന്നെ ഇളവ് പ്രഖ്യാപിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top