22 December Sunday

വനിത ടി ട്വന്റി ലോകകപ്പ് ട്രോഫി ടൂറിന് ഷാർജ ഇന്ത്യൻ സ്കൂളിൽ സ്വീകരണം

വെബ് ഡെസ്‌ക്‌Updated: Thursday Sep 26, 2024

ഷാർജ > ഐസിസി വനിതാ ടി ട്വന്റി ലോകകപ്പ് 2024 ട്രോഫി ടൂറിന് ഷാർജ ഇന്ത്യൻ സ്കൂളിൽ ഉജ്ജ്വല വരവേൽപ്പ്. ഷാർജ ഇന്ത്യൻ സ്കൂൾ അധികൃതരും ഷാർജ ഇന്ത്യൻ അസോസിയേഷൻ മാനേജിംഗ് കമ്മിറ്റിയും ഒരുക്കിയ സ്വീകരണത്തിൽ നിരവധി പേർ പങ്കെടുത്തു. ബാൻഡ് വാദ്യത്തിന്റെ അകമ്പടിയോടെ ഘോഷയാത്രയായി അതിഥികളെ സംഘാടകർ സ്വീകരിച്ചു. തുടർന്ന് ഐസിസി ട്രോഫി സദസ്സിനു മുൻപിൽ പ്രദർശിപ്പിച്ചു.

സിബിഎസ്ഇ മേഖലാ ഡയറക്ടർ ഡോക്ടർ റാം ശങ്കർ ചടങ്ങിൽ മുഖ്യാതിഥിയായി. ഇന്ത്യൻ അസോസിയേഷൻ ട്രഷറർ ഷാജി ജോൺ അധ്യക്ഷനായ ചടങ്ങിൽ പ്രിൻസിപ്പൽ പ്രമോദ് മഹാജൻ സ്വാഗതം പറഞ്ഞു. എസ് പി ഇ എ വെൽഫെയർ ആൻഡ് ആക്ടിവിറ്റീസ് മേധാവി താരിഖ് അൽ ഹമ്മാദി, ഇൻവെസ്റ്റ്മെന്റ് അഫയേഴ്സ് മേധാവി ഈസാ ബിൻ കരാം, എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് വുമൺസ് ഡെവലപ്മെൻറ് ഓഫീസർ ചയ മുകുൾ, എസ് പി ഇ എ സ്കൂൾ ഇംപ്രൂവ്മെന്റ് അഡ്വൈസർ ജോഹന്നസ് ബൊഡസ്റ്റിൻ എന്നിവർ സംസാരിച്ചു.

ഇന്ത്യൻ അസോസിയേഷൻ ജോയിൻറ് ജനറൽ സെക്രട്ടറി ജിബി ബേബി, ജോയിൻ ട്രഷറർ പി കെ റെജി, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ അബ്ദുൽ മനാഫ് മാട്ടൂൽ, പ്രഭാകരൻ പയ്യന്നൂർ, കെ കെ താലിബ്, മുരളീധരൻ ഇടവന, നസീർ കുനിയിൽ, ബോയ്സ് വിഭാഗം പ്രിൻസിപ്പൽ മുഹമ്മദ് അമീൻ, ഗേൾസ് വിഭാഗം വൈസ് പ്രിൻസിപ്പൽ ഷിഫ്ന നസറുദ്ദീൻ, ഹെഡ്മിസ്ട്രസ് ഡെയ്സി റോയ്, താജുന്നിസ ബഷീർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top