23 December Monday

ഒമാനിലെ സൂറിൽ കെട്ടിടം തകർന്ന് രണ്ട് ഇന്ത്യക്കാർ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2024

പുരുഷോത്തം നീരാ നന്ദു, പത്മിനി പുരുഷോത്തം

മസ്‌കത്ത്‌ > : ഒമാനിലെ സൂറിൽ കെട്ടിടം തകർന്നു വീണു ഗുജറാത്തി ദമ്പതികൾ മരണപെട്ടു. ഒമാനിലെ വാണിജ്യ വ്യവസായ രംഗത്തെ പ്രധാനിയായ പുരുഷോത്തം നീരാ നന്ദു (88), ഭാര്യ പത്മിനി പുരുഷോത്തം (80) എന്നിവരാണ് താമസിക്കുന്ന കെട്ടിടം തകർന്നു വീണതിനെ തുടന്ന് മരണപ്പെട്ടത്. ഞായറാഴ്‌ച പുലർച്ചെയായിരുന്നു അപകടം. അപകടത്തെ തുടർന്ന്‌  തകർന്നുവീണ കെട്ടിടത്തിൽ കുടുങ്ങിയ രണ്ട് പ്രവാസികളുടെ മൃതദേഹങ്ങൾ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി കണ്ടെടുക്കുകയായിരുന്നു.

സൂറിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട മഴയിൽ കുതിർന്ന അദ്ദേഹം താമസിക്കുന്ന കെട്ടിടത്തിൽ നിന്ന് മാറി താമസിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പുലർച്ചെ ഒരു മണിയോടെ അപകടം സംഭവിക്കുന്നത്. അധികൃതരുടെ ശ്രമങ്ങക്കൊടുവിൽ രാവിലെ എട്ടര മണിയോടെയാണ് മൃതദേഹം കണ്ടെടുക്കാനായത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 200 മില്ലിമീറ്ററിൽ കൂടുതൽ മഴയാണ് ഈ ഭാഗത്തുരേഖപ്പെടുത്തിയത്.

സമീപത്ത് താമസിക്കുന്ന ദമ്പതികളുടെ മകനും മരുമകളും സുരക്ഷിതരാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top