21 November Thursday

അന്താരാഷ്ട്ര യുവജന ദിനം ആഘോഷിച്ച് യുഎഇ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2024

ദുബായ് > യുഎഇ അന്താരാഷ്ട്ര യുവജന ദിനം ആഘോഷിച്ചു. മെച്ചപ്പെട്ട ഭാവി രൂപപ്പെടുത്തുന്നതിൽ യുവാക്കളുടെ പങ്ക് അത്യന്താപേക്ഷിതമാണെന്ന് യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. ദേശീയ യുവജന അജണ്ട 2031 രാജ്യത്തെ യുവാക്കളുടെ പ്രാധാന്യം ചൂണ്ടിക്കാട്ടുന്ന ഒന്നാണെന്ന് യുഎഇ നേതാക്കൾ അഭിപ്രായപ്പെട്ടു.

ദേശീയ യുവജന അജണ്ട കഴിഞ്ഞ മാസമാണ് ആരംഭിച്ചത്. ചിന്തയിലും മൂല്യങ്ങളിലും സാമ്പത്തിക സാമൂഹിക വികസനത്തിലും ദേശീയ ഉത്തരവാദിത്തത്തിലും ഫലപ്രദമായ സംഭാവന നൽകുന്നതിൽ എമിറാത്തി യുവാക്കളെ പ്രാദേശികമായും ആഗോളതലത്തിലും ഏറ്റവും പ്രമുഖരായ റോൾ മോഡലുകളാക്കി മാറ്റാൻ ലക്ഷ്യമിടുന്നതാണ് യുവജന അജണ്ട.

യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിലുള്ള യുവാക്കളെ സുസ്ഥിര സമ്പത്തായാണ് വീക്ഷിക്കുന്നതെന്ന് യുവജനകാര്യ സഹമന്ത്രി ഹിസ് ഹൈനസ് ഡോ. സുൽത്താൻ ബിൻ സെയ്ഫ് അൽ നെയാദി പറഞ്ഞു. സമൂഹങ്ങൾ വികസിക്കുന്നതും അഭിവൃദ്ധി പ്രാപിക്കുന്നതും യുവത്വത്തിന്റെ ഊർജത്തിലൂടെയാണെന്ന് അറബ് യൂത്ത് സെന്റർ ചെയർമാൻ ഹിസ് ഹൈനസ് ഷെയ്ഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top