അബുദാബി> യുഎഇയിൽ രണ്ടുമാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു. താമസ രേഖകളില്ലാതെ രാജ്യത്ത് താമസിക്കുന്ന പ്രവാസികൾക്ക് പിഴയൊന്നും കൂടാതെ സ്വന്തം നാട്ടിലേക്ക് പോകാനുള്ള അവസരം ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി ആണ് പ്രഖ്യാപിച്ചത്. സെപ്റ്റംബർ ഒന്നുമുതൽ രണ്ടുമാസത്തേക്കാണ് പൊതുമാപ്പിന്റെ കാലാവധി.
നിയമലംഘകർക്ക് ഈ കാലയളവിൽ സ്വന്തം രേഖകൾ നിയമപരമാക്കുകയോ, പിഴ കൂടാതെ മാതൃ രാജ്യത്തേക്ക് തിരിച്ചു പോകുകയോ ചെയ്യുന്നതിനുള്ള അവസരമാണ് അധികാരികൾ ഇതുവഴി ഉറപ്പാക്കിയിരിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..