18 December Wednesday

യുഎഇയില്‍ തൊഴിലാളികള്‍ക്ക്‌ 
ആരോഗ്യ ഇന്‍ഷുറന്‍സ് 
നിര്‍ബന്ധം ; ജനുവരി ഒന്നുമുതല്‍ പ്രാബല്യം

അനസ് യാസിന്‍Updated: Wednesday Dec 18, 2024


മനാമ
യുഎഇയിലെ സ്വകാര്യ മേഖലാ തൊഴിലാളികൾക്കും വീട്ടുജോലിക്കാർക്കും ജനുവരി ഒന്നുമുതൽ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കി. നിലവിൽ അബുദാബിയിലും ദുബായിലും നിലവിലുള്ള പദ്ധതി ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, റാസൽ ഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളിലേക്കും വ്യാപിപ്പിക്കുകയാണ്‌.
സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികൾക്ക് പുതുവർഷംമുതൽ റസിഡൻസി പെർമിറ്റ് ലഭിക്കാനും പുതുക്കാനും ഇൻഷുറൻസ് വേണം. 2024 ജനുവരി ‌ഒന്നിനുമുമ്പ് നൽകിയ വർക്ക് പെർമിറ്റുള്ളവർക്ക് നിർബന്ധമല്ല.

തൊഴിലുടമകൾക്കും കമ്പനികൾക്കും പുതിയ ഇൻഷുറൻസ് പാക്കേജ് ദുബായ് കെയർ നെറ്റ്‌വർക്ക് വഴിയോ അംഗീകൃത ഇൻഷുറൻസ് കമ്പനികളിൽനിന്നോ വാങ്ങാം. രണ്ട് വർഷത്തേക്ക് സാധുതയുണ്ടാകും. വിസ റദ്ദാക്കിയാൽ രണ്ടാം വർഷ പ്രീമിയം തിരികെ ലഭിക്കും. അടിസ്ഥാന ഇൻഷുറൻസ് പാക്കേജിന് പ്രതിവർഷം 320 ദിർഹമാകും ചെലവ്‌. ഒന്നുമുതൽ 64 വരെ പ്രായമുള്ളവർ അംഗമാകാം. അതിന്‌ മുകളിൽ പ്രായമുള്ളവർ സമീപകാല മെഡിക്കൽ റിപ്പോർട്ടുകൾ സഹിതം അപേക്ഷിക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top