22 December Sunday

അറബ് മാധ്യമ യോഗങ്ങൾക്ക് യുഎഇ ആതിഥേയത്വം വഹിക്കും

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2024

ദുബായ് > അറബ് മാധ്യമങ്ങൾക്കായുള്ള സ്ഥിരം സമിതിയുടെ 102-ാമത് യോഗത്തിനും അറബ് ഇൻഫർമേഷൻ മിനിസ്റ്റേഴ്‌സ് കൗൺസിൽ എക്‌സിക്യൂട്ടീവ് ഓഫീസിൻ്റെ 20-ാമത് സമ്മേളനത്തിനും ആതിഥേയരായി യുഎഇ.

അറബ് മാധ്യമ വ്യവഹാരം, സുസ്ഥിര വികസനത്തിനുള്ള അറബ് മീഡിയ മാപ്പ് 2030 തുടങ്ങി വിവിധ വിഷയങ്ങളിൽ സെഷനുകൾ നടക്കും. അറബ് ഇലക്‌ട്രോണിക് മീഡിയ കമ്മിറ്റിയുടെ പ്രവർത്തനങ്ങളെക്കുറിച്ചും ഭീകരതയെ നേരിടുന്നതിലും സമാധാനവും സഹിഷ്ണുതയും പ്രോത്സാഹിപ്പിക്കുന്നതിലും മാധ്യമങ്ങളുടെ പങ്കിനെ കുറിച്ചും യോഗം ചർച്ച ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top