ദുബായ്> ലോകമെമ്പാടുമുള്ള ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ഗ്ലോബൽ ഹോസ്പിറ്റൽസ് പ്രോഗ്രാം പദ്ധതി പ്രഖ്യാപിച്ചു യുഎഇ. ഈ വർഷം ആദ്യം പ്രസിഡൻ്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അനാച്ഛാദനം ചെയ്ത സായിദ് ഹ്യുമാനിറ്റേറിയൻ ലെഗസി ഇനിഷ്യേറ്റീവിൻ്റെ ഭാഗമാണ് യുഎഇ ഗ്ലോബൽ ഹോസ്പിറ്റൽസ് പ്രോഗ്രാം.
ഏകദേശം 150 മില്യൺ ഡോളർ ഈ അഭിലാഷ പദ്ധതിയിൽ നിക്ഷേപിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്. സമൂഹത്തിലെ പാവപ്പെട്ടവരുടെ ആരോഗ്യ സംരക്ഷണ ആവശ്യങ്ങൾക്കായി പ്രത്യേകവൈദ്യസഹായം ഉൾപ്പടെ ഉറപ്പാക്കുന്നു.
ഈ സംരംഭത്തിന് കീഴിലുള്ള ആദ്യസംരംഭം യുഎഇ ഇൻഡോനേഷ്യ - ഹോസ്പിറ്റൽ ഫോർ കാർഡിയക് ഡിസീസസ് ഇന്തോനേഷ്യയിലെ സെൻട്രൽ ജാവയിലെ സുരക്കാർത്തയിലാണ് നിർമ്മിക്കുന്നത്. 2024 അവസാനത്തോടെ ഈ ആശുപത്രിയുടെ നിർമാണം പൂർത്തിയാക്കും. ഹൃദ്രോഗം ബാധിച്ച ആയിരക്കണക്കിന് രോഗികൾക്ക് ഈ ആശുപത്രി നിർണായക സേവനങ്ങൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ആഗോള ആരോഗ്യ തുല്യത പ്രോത്സാഹിപ്പിക്കുന്നതിനുള്ള യുഎഇയുടെ ശ്രമങ്ങളിൽ സുപ്രധാന നാഴികക്കല്ലാണ്.
ലോകമെമ്പാടുമുള്ളവരുടെ ക്ഷേമവും അന്തസ്സും വർധിപ്പിക്കുന്നതിതിന് തങ്ങൾ പ്രതിബദ്ധരാണെന്ന് ഇന്റർനാഷണൽ ഹ്യുമാനിറ്റേറിയൻ ആൻഡ് ഫിലാൻത്രോപിക് കൗൺസിൽ അധ്യക്ഷൻ ഹിസ് ഹൈനസ് ഷെയ്ഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. .
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..