22 December Sunday

മെഡിക്കൽ സഹായവുമായി യുഎഇ

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2024

ദുബായ് > ഖാൻ യൂനിസിലെ സമീപകാല സംഘർഷാവസ്ഥയെത്തുടർന്ന് ഗാസ മുനമ്പിലെ ആശുപത്രികളെ സഹായിക്കുന്നതിന്റെ ഭാഗമായി യുഎഇ മൂന്ന് ടൺ മെഡിക്കൽ സപ്ലൈകളും മരുന്നുകളും സംഭാവന ചെയ്തു.

ക്ഷാമം നേരിടുന്ന ആശുപത്രികൾക്ക് ആവശ്യമായ മെഡിക്കൽ സപ്ലൈസ്, വിവിധ പരിക്കുകൾക്കുള്ള മരുന്നുകൾ, പ്രമേഹ രോഗികൾക്കുള്ള ഇൻസുലിൻ ഡോസുകൾ എന്നിവ സഹായത്തിൽ ഉൾപ്പെടുന്നു. ആശുപത്രികളുമായും അന്താരാഷ്ട്ര മെഡിക്കൽ ഓർഗനൈസേഷനുകളുമായും സഹകരിച്ച് യുദ്ധാനന്തരം ആരോഗ്യ പരിപാലന സാഹചര്യം മെച്ചപ്പെടുത്താൻ ഗാസ മുനമ്പിലെ വിവിധ പ്രദേശങ്ങളിലെ രോഗികൾക്കും പരിക്കേറ്റവർക്കും യുഎഇ മെഡിക്കൽ സേവനങ്ങൾ നൽകുന്നതിന്റെ ഭാഗമായാണ് ഈ സഹായം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top