അബുദാബി > പുതിയ അധ്യയന വർഷത്തിൻ്റെ തുടക്കത്തിൽ യുഎഇ വിദ്യാഭ്യാസ മേഖലയിലെ വിദ്യാർത്ഥികളെയും അധ്യാപകരെയും വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവരെയും യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അഭിനന്ദിച്ചു. മാതാപിതാക്കളും അധ്യാപകരും തമ്മിലുള്ള ബന്ധം എടുത്തുപറഞ്ഞുകൊണ്ട് കുടുംബങ്ങളും സ്കൂളുകളും തമ്മിലുള്ള സഹകരണത്തിൻ്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.
രാജ്യത്തിൻ്റെ ഭാവി വിദ്യാർത്ഥികളാണെന്നും വർത്തമാനത്തിലും ഭാവിയിലും യുഎഇയുടെ വികസന യാത്രയുടെ അനിവാര്യ ഘടകമാണ് വിദ്യാഭ്യാസമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..