26 December Thursday

ദേശീയ ദിനം: യുഎഇയിൽ സ്വകാര്യ മേഖലക്ക് അവധി പ്രഖ്യാപിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Nov 25, 2024

ദുബായ്> യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ സ്വകാര്യമേഖലയ്ക്ക് രണ്ടു ദിവസം അവധി. ഡിസംബർ രണ്ട്, മൂന്ന് തീയതികളിലാണ് അവധിയെന്ന് മനുഷ്യവിഭവ– സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. എന്നാൽ വാരാന്ത്യ അവധിദിനങ്ങളായ ശനി, ഞായർ  ഇതോടൊപ്പം ചേരുമ്പോൾ ഫലത്തിൽ അവധി നാലു ദിവസമായി മാറും. 2024ലെ മന്ത്രിസഭാ തീരുമാനപ്രകാരമാണ് മന്ത്രാലയം പ്രഖ്യാപനം നടത്തിയത്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top