08 September Sunday

ഷെയ്ഖ് ഹംദാനും ഷെയ്ഖ് അബ്ദുള്ളയും യുഎഇ ഉപപ്രധാനമന്ത്രിമാർ

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2024

ഷാർജ > ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മകനും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെ യു എ ഇ ഉപപ്രധാനമന്ത്രിയായും, പ്രതിരോധ മന്ത്രിയായും  നിയമിച്ചു. വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനേയും ഉപപ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു. യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഫെഡറൽ ഗവൺമെൻ്റിൽ വ്യാപകമായ മാറ്റങ്ങൾ പ്രഖ്യാപിച്ചതിനെ തുടർന്നാണിത്.

തൻ്റെ ജനങ്ങളെ സ്നേഹിക്കുന്ന നേതാവാണ് ഷെയ്ഖ് ഹംദാൻ. യുഎഇ ഗവൺമെൻ്റിന് അദ്ദേഹം ഒരു മികച്ച മുതൽക്കൂട്ടായിരിക്കുമെന്നും രാജ്യത്തിൻ്റെ ഭാവി രൂപപ്പെടുത്തുന്നതിൽ വലിയ സംഭാവന നൽകുമെന്ന വലിയ ആത്മവിശ്വാസം ഞങ്ങൾക്കുണ്ട് എന്നും ഷൈഖ് മുഹമ്മദ് എക്‌സിൽ പോസ്റ്റ് ചെയ്തു.

യുഎഇ വിദ്യാഭ്യാസ മന്ത്രിയായി സാറ അൽ അമീരി നിയമിതയായി. അവർ മുമ്പ് പൊതുവിദ്യാഭ്യാസ, അഡ്വാൻസ്ഡ് ടെക്നോളജി സഹമന്ത്രിയായിരുന്നു.ഹ്യൂമൻ റിസോഴ്‌സ്, എമിറേറ്റൈസേഷൻ മന്ത്രിയായ ഡോ അബ്ദുൾ റഹ്മാൻ അൽ അവാർ ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ ആക്ടിംഗ് മന്ത്രിയായും പ്രവർത്തിക്കും. വിദ്യാഭ്യാസ മന്ത്രിയായിരുന്ന അഹമ്മദ് ബെൽഹൂൾ ഇനി കായിക മന്ത്രാലയത്തെ സേവിക്കും. ആലിയ അബ്ദുല്ല അൽ മസ്റൂയിയെ സംരംഭകത്വ സഹമന്ത്രിയായി നിയമിച്ചു. കമ്മ്യൂണിറ്റി വികസന മന്ത്രാലയത്തെ ഉൾപ്പെടുത്തി വിദ്യാഭ്യാസ-മനുഷ്യവിഭവശേഷി കൗൺസിൽ വിപുലീകരിക്കാനും തീരുമാനിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top