26 October Saturday

ഇന്റർനാഷണൽ ആസ്ട്രോനോട്ടിക്കൽ കോൺഗ്രസിൽ യുഎഇ പങ്കെടുത്തു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2024

ദുബായ് > ഇറ്റലിയിലെ മിലാനിൽ ഒക്ടോബർ 14 മുതൽ 18 വരെ നടന്ന 75-ാമത് ഇന്റർനാഷണൽ ആസ്ട്രോനോട്ടിക്കൽ കോൺഗ്രസിൽ (ഐഎസി) യുഎഇ പങ്കെടുത്തു. ദേശീയ ബഹിരാകാശ മേഖലയിലെ ഏറ്റവും പുതിയ നാഴികക്കല്ലുകളും പ്രധാന പദ്ധതികളും രാജ്യം പ്രദർശിപ്പിച്ചു. ഐഎസി 2024-ലെ യുഎഇ സ്‌പേസ് പവലിയൻ, ബഹിരാകാശ സഞ്ചാരികൾ, ശാസ്ത്രജ്ഞർ, ഗവേഷകർ, ബഹിരാകാശ ഏജൻസി ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ 4,000-ലധികം സന്ദർശകർ ഇന്റർനാഷണൽ ആസ്ട്രോനോട്ടിക്കൽ കോൺഗ്രസിൽ പങ്കെടുത്തു.

എമിറാത്തി വിദഗ്ധരും സംഘടനകളും 15 ശാസ്ത്രീയ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും 20-ലധികം സെഷനുകൾ സംഘടിപ്പിക്കുകയുംചെയ്തു. യുഎഇയുടെ ബഹിരാകാശ സംരംഭങ്ങളെക്കുറിച്ച് ഐഎസിയിൽ വിശദമാക്കി. മേഖലയിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള അഞ്ച് ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു.

ബഹിരാകാശ പര്യവേഷണത്തിലും ശാസ്ത്ര-സാങ്കേതിക പുരോഗതിയിലും രാജ്യത്തിന്റെ ദീർഘകാല ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിൽ പരിപാടിക്ക് വലിയ പ്രാധാന്യമുള്ളതായി സ്‌പോർട്‌സ് മന്ത്രിയും യുഎഇ സ്‌പേസ് ഏജൻസി ചെയർമാനുമായ ഡോ. അഹ്മദ് ബെൽഹൂൽ അൽ ഫലാസി അറിയിച്ചു. ഇന്റർനാഷണൽ ആസ്ട്രോനോട്ടിക്കൽ കോൺഗ്രസ് (ഐഎസി) 2024-ൽ യുഎഇ ബഹിരാകാശ ഏജൻസിയുടെ സാന്നിധ്യം ആഗോള പ്രേക്ഷകർക്ക് രാജ്യത്തിന്റെ ബഹിരാകാശ സംരംഭങ്ങളും നേട്ടങ്ങളും പ്രദർശിപ്പിക്കാനുള്ള അവസരമായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top