ഷാർജ > കെനിയയിലെ നെയ്റോബിയയിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ ക്രിട്ടിക്കൽ എനർജി ട്രാൻസിഷൻ മിനറൽസ്(CETM) പാനലിൽ യുഎഇ വിദേശകാര്യ സഹമന്ത്രി അബ്ദുള്ള ബലാല പങ്കെടുത്തു. ഖനന മേഖല, നിർണായക ധാതുക്കൾ എന്നിവയുമായി ബന്ധപ്പെട്ട് ആഗോളതലത്തിലുള്ള വികസന തത്വങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള തുടർ ചർച്ചകൾക്കാണ് യുഎഇ നേതൃത്വം നൽകിയത്.കാലാവസ്ഥാ പ്രവർത്തനത്തിന്റെ ഭാഗമായുള്ള 1.5 ഡിഗ്രി സെൽഷ്യസ് ലക്ഷ്യം കൈവരിക്കുന്നതിനും ഖനന വ്യവസായവുമായി ബന്ധപ്പെട്ട കൂട്ടായ നേട്ടങ്ങൾ കൈവരിക്കുന്നതിനുമുള്ള അന്താരാഷ്ട്ര സഹകരണമാണ് ചർച്ചയിൽ പ്രധാനമായും ഉയർന്നത്.
ഹരിത നിക്ഷേപങ്ങൾ, ആഗോള സാമ്പത്തിക പ്രതിബദ്ധതകൾ എന്നിവ കോപ് 28 ന്റെ ലക്ഷ്യങ്ങളുമായി യോജിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചതോടൊപ്പം 2026 ലെ ഐക്യരാഷ്ട്രസഭയുടെ ജലസമ്മേളനം സെനഗലുമായി സഹകരിച്ച് ആതിഥേയത്വം വഹിക്കുമെന്നും യുഎഇ പ്രഖ്യാപിച്ചു. പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുകയും അവയുടെ കാര്യക്ഷമമായ മാനേജ്മെൻറ് ഉറപ്പാക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങളുടെ രൂപരേഖയും പാനലിൽ ചർച്ചചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..