24 November Sunday

ജൂലൈ 18 യൂണിയൻ പ്രതിജ്ഞാ ദിനമായി പ്രഖ്യാപിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2024

ഷാർജ > യുഎഇ രാഷ്‌ട്രപതി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ജൂലൈ 18 യൂണിയൻ പ്രതിജ്ഞാ ദിനമായി പ്രഖ്യാപിച്ചു. യുഎഇയുടെ സ്ഥാപക പിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനും സഹോദരന്മാരും നടത്തിയ യൂണിയൻ പ്രഖ്യാപനത്തിലും യുഎഇ ഭരണഘടനയിൽ ഒപ്പുവെച്ച 1971-ലെ യോഗത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രഖ്യാപനം.

യൂണിയൻ ദിനം, പതാക ദിനം, അനുസ്മരണ ദിനം എന്നിവയ്ക്ക് ശേഷം യുഎഇയിലെ നാലാമത്തെ ദേശീയ അവസരമാണ് യൂണിയൻ പ്രതിജ്ഞ ദിനം. ഷെയ്ഖ്  സായിദും അദ്ദേഹത്തിന്റെ സഹോദരന്മാരും സ്ഥാപിച്ച ദേശീയ മൂല്യങ്ങളും തത്വങ്ങളും പ്രോത്സാഹിപ്പിക്കുകയും രാജ്യത്തിന്റെ ചരിത്രത്തെക്കുറിച്ചും ത്യാഗങ്ങളെക്കുറിച്ചും യുവാക്കളിൽ അവബോധം വളർത്തുകയുമാണ് യുഎഇ യൂണിയൻ പ്രതിജ്ഞാ ദിനത്തിന്റെ ലക്ഷ്യം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top