08 September Sunday

ജൂലൈ 18 യൂണിയൻ പ്രതിജ്ഞദിനമായി യുഎഇ രാഷ്‌ട്രപതി പ്രഖ്യാപിച്ചു

വിജേഷ് കാർത്തികേയൻUpdated: Friday Jul 19, 2024

അബുദാബി> യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ജൂലൈ 18 യൂണിയൻ പ്രതിജ്ഞദിനമായി പ്രഖ്യാപിച്ചു.  യുഎഇയുടെ സ്ഥാപക പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനും അദ്ദേഹത്തിൻ്റെ സഹോദരന്മാരും യൂണിയൻ പ്രഖ്യാപനത്തിലും, യുഎഇ ഭരണഘടനയിലും ഒപ്പുവെച്ച 1971-ലെ യോഗത്തിൻ്റെ ബഹുമാനാർത്ഥമാണ് ഇത്. 1971 ഡിസംബർ 2 ന് എമിറേറ്റ്‌സ് ഫെഡറേഷൻ സ്ഥാപിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെപ്പായിരുന്നു ഈ ചരിത്രപരമായ യോഗം.

ഐക്യവും പുരോഗതിയും സംരക്ഷിക്കുന്നതിനുള്ള രാജ്യത്തിൻ്റെ പ്രതിജ്ഞ പുതുക്കാനുമുള്ള അവസരമാണ് യൂണിയൻ പ്രതിജ്ഞദിനമെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. യൂണിയൻ ദിനം, പതാക ദിനം, അനുസ്മരണ ദിനം എന്നിവയ്ക്ക് ശേഷം യുഎഇയിലെ നാലാമത്തെ ദേശീയ ദിനമാണ് യൂണിയൻ പ്രതിജ്ഞദിനം.

യുഎഇ യൂണിയൻ പ്രതിജ്ഞ ദിനം ശൈഖ് സായിദും അദ്ദേഹത്തിൻ്റെ സഹോദരന്മാരും സ്ഥാപിച്ച ദേശീയ മൂല്യങ്ങളും തത്വങ്ങളും പ്രോത്സാഹിപ്പിക്കാനും രാജ്യത്തിൻ്റെ ചരിത്രത്തെക്കുറിച്ചും ത്യാഗങ്ങളെക്കുറിച്ചും യുവാക്കളിൽ അവബോധം വളർത്താനും ലക്ഷ്യമിടുന്നു. ദേശീയ സ്വതബോധം ശക്തിപ്പെടുത്തുന്നതിനും സമ്പന്നമായ ഭാവിക്കായി മാതൃരാജ്യത്തോടുള്ള വിശ്വസ്തത വളർത്തുന്നതിനുമുള്ള യുഎഇ നേതൃത്വത്തിൻ്റെ പ്രതിബദ്ധതയാണ് പ്രഖ്യാപനം പ്രതിഫലിപ്പിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top