26 December Thursday

യുഎഇ രാഷ്‌ട്രപതി ഖത്തർ പ്രധാനമന്ത്രിയുമായി ചർച്ച നടത്തി

വെബ് ഡെസ്‌ക്‌Updated: Friday Nov 22, 2024

ദുബായ് > യുഎഇ രാഷ്‌ട്രപതി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനിയുമായി അബുദാബിയിലെ ഖസർ അൽ ഷാതിയിൽ കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സാഹോദര്യ ബന്ധവും സഹകരണവും ശക്തിപ്പെടുത്തുന്നതിലും ഇരു രാജ്യങ്ങളുടെയും താൽപ്പര്യങ്ങൾ നടപ്പിൽ വരുത്തുക എന്ന ലക്ഷ്യങ്ങൾക്കാണ്‌ യോഗം ഊന്നൽ നൽകിയത്.

പരസ്പര താൽപര്യങ്ങൾ വർധിപ്പിക്കുന്നതിനും മേഖലയിലെ സുരക്ഷയും സുസ്ഥിരതയും ശക്തിപ്പെടുത്തുന്നതിനുമുള്ള മാർഗങ്ങളും ചർച്ച ചെയ്തു. പ്രാദേശിക സുരക്ഷയും സുസ്ഥിരതയും സംരക്ഷിക്കുന്നതിനായി സംഘർഷം വ്യാപിക്കുന്നത് തടയുന്നതിനൊപ്പം മിഡിൽ ഈസ്റ്റിൽ വെടിനിർത്തലും തീവ്രതയും കൈവരിക്കുന്നതിനുള്ള ശ്രമങ്ങൾ ഊർജിതമാക്കേണ്ടതിന്റെ പ്രാധാന്യവും ചർച്ചയിൽ സൂചിപ്പിച്ചു , പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിലെ ചില ആശങ്കകളും ഇരുപക്ഷവും കൈമാറി.

ഉപരാഷ്ട്രപതിയും, ഉപപ്രധാനമന്ത്രി, പ്രസിഡൻഷ്യൽ കോർട്ട് ചെയർമാൻ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ തുടങ്ങി വിവിധ ഉദ്യോഗസ്ഥരും യുഎഇയിലെയും ഖത്തറിലെയും മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും അദ്ദേഹത്തിന്റെ പ്രതിനിധി സംഘവും അബുദാബിയിലെ അൽ ബത്തീൻ വിമാനത്താവളത്തിലെത്തിയപ്പോൾ  അബുദാബി ഡെപ്യൂട്ടി ഭരണാധികാരിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഷെയ്ഖ് തഹ്നൂൻ ബിൻ സായിദ് അൽ നഹ്യാൻ സ്വീകരിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top