22 November Friday

യുഎഇ സ്‌കൂളുകൾ സജ്ജം; ഓഗസ്റ്റ് 26ന് ക്ലാസുകൾ ആരംഭിക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2024

ദുബായ് > യുഎഇയിൽ 2024-2025 അധ്യയന വർഷത്തേക്ക് പബ്ലിക് സ്‌കൂളുകൾ പൂർണ്ണമായും സജ്ജമാണെന്ന് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം സ്ഥിരീകരിച്ചു. ഓഗസ്റ്റ് 26 തിങ്കളാഴ്ച വിദ്യാർത്ഥികൾ സ്‌കൂളുകളിലേക്ക് മടങ്ങിയെത്തും. പുതിയ അധ്യയന വർഷത്തിൻ്റെ സുഗമമായ തുടക്കം ഉറപ്പാക്കാൻ വേനൽക്കാലത്ത് സ്വീകരിച്ച മുൻകരുതൽ നടപടികൾ ഉൾപ്പടെയുള്ള കാര്യങ്ങളിൽ മന്ത്രാലയം ഉറപ്പ് വരുത്തിയിട്ടുണ്ട്.

സ്‌കൂൾ പരിതസ്ഥിതിയിലെ മെച്ചപ്പെടുത്തലുകൾ, അധ്യാപക പരിശീലനം എന്നിവ ഇതിൽ ഉൾപ്പെടുന്നു. വിദ്യാർത്ഥികളുടെ മൂല്യനിർണയ നയങ്ങളുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകൾ വിദ്യാഭ്യാസ മന്ത്രി സാറാ അൽ അമീരി വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി. സൈക്കിൾ 2 ( ഗ്രേഡ് 6-8) വിദ്യാർത്ഥികൾക്കുള്ള രണ്ടാം ടേമിലെ സെൻട്രൽ പരീക്ഷയ്ക്ക് പകരമായി പ്രോജക്റ്റ് അടിസ്ഥാനമാക്കിയുള്ള മൂല്യനിർണ്ണയം നടത്താനാണ് തീരുമാനം.'വിദ്യാർത്ഥികളിൽ നിന്ന് നേതാവിലേക്ക്' എന്ന പേരിൽ ഒരു ദേശീയ ബാക്ക്-ടു-സ്‌കൂൾ കാമ്പയിൻ മന്ത്രാലയം ആരംഭിച്ചു.

പുതിയ അധ്യയന വർഷത്തിനുള്ള തയ്യാറെടുപ്പിൻ്റെ ഭാഗമായി 12 പുതിയ സ്കൂളുകൾ തുറക്കും. മാത്രമല്ല 311 സ്‌കൂളുകളിൽ അപ്‌ഗ്രേഡുകൾ പൂർത്തിയാക്കുകയും ഏകദേശം 10 ദശലക്ഷം പാഠപുസ്തകങ്ങൾ വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കുകയും ചെയ്തു. ചില പാഠപുസ്തകങ്ങൾ ഡിജിറ്റൽ ഫോർമാറ്റിലേക്ക് പരിവർത്തനം ചെയ്തിട്ടുണ്ട്. 5, 9 ഗ്രേഡുകളിലെ വിദ്യാർത്ഥികൾക്ക് 34,000 ലാപ്‌ടോപ്പുകൾ വിതരണം ചെയ്യും. 5,000-ലധികം സ്കൂൾ ബസുകൾ പരിശോധിച്ച് സുരക്ഷ ഉറപ്പാക്കി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top