17 September Tuesday

ഡാനിലോ കൊപ്പോളയെ യുഎഇ ഇറ്റലിക്ക് കൈമാറും

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2024

ദുബായ് > സാമ്പത്തിക കുറ്റകൃത്യങ്ങളിൽ യുഎഇയിൽ ശിക്ഷിക്കപ്പെട്ട ഇറ്റാലിയൻ പൗരൻ ഡാനിലോ കൊപ്പോളയെ യുഎഇ ഇറ്റലിക്ക് കൈമാറും. യുഎഇയും ഇറ്റലിയും തമ്മിലുള്ള ഉഭയകക്ഷി കൈമാറൽ ഉടമ്പടി പ്രകാരമാണ് തീരുമാനമെന്ന് നീതിന്യായ മന്ത്രി അബ്ദുല്ല ബിൻ സുൽത്താൻ അൽ നുഐമിയും ഇറ്റാലിയൻ നീതിന്യായ മന്ത്രി കാർലോ നോർഡിയോയും സ്ഥിരീകരിച്ചു.

കൊപ്പോളയുടെ വിജയകരമായ കൈമാറ്റം, നിയമവാഴ്ച ഉയർത്തിപ്പിടിക്കുന്നതിലും അന്താരാഷ്ട്ര സഹകരണം വളർത്തുന്നതിലും അടിവരയിടുന്നതായി മന്ത്രിമാർ പറഞ്ഞു. ഈ തീരുമാനം യുഎഇയും ഇറ്റലിയും തമ്മിലുള്ള ദൃഢമായ ബന്ധത്തിൻ്റെ പ്രതിഫലനമാണെന്ന് അവർ പറഞ്ഞു.

ഗുരുതരവും സംഘടിതവുമായ കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് മികച്ച അന്താരാഷ്ട്ര സമ്പ്രദായങ്ങൾക്കനുസൃതമായി നിയമപരവും നീതിന്യായപരവുമായ കാര്യങ്ങളിൽ ഇരു രാജ്യങ്ങളും സഹകരണം വർധിപ്പിക്കും. മാത്രമല്ല കുറ്റകൃത്യങ്ങൾ ചെയ്ത് വിദേശത്ത് അഭയം തേടി നീതിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നവർക്കള്ള മറുപടിയാണ് ഈ തീരുമാനമെന്ന് മന്ത്രിമാർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top