21 December Saturday

ആഗസ്ത് 28ന് യുഎഇയിൽ എമറാത്തി വനിതാ ദിനം ആഘോഷിക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2024

ദുബായ് > യുഎഇയിൽ ആ​ഗസ്ത് 28 ബുധനാഴ്ച എമിറാത്തി വനിതാ ദിനം ആഘോഷിക്കും. 'നാളെക്കായി ഞങ്ങൾ പങ്കുവെക്കുന്നു' എന്നതാണ് ഈ വർഷത്തെ പ്രമേയം. രാജ്യത്തിൻ്റെ വികസനത്തിന് വേണ്ടിയുള്ള എമിറാത്തി വനിതകളുടെ നേട്ടങ്ങളെയും സംഭാവനകളെയും ആദരിക്കും. ജനറൽ വിമൻസ് യൂണിയൻ ചെയർവുമണും സുപ്രീം കൗൺസിൽ ഫോർ മദർഹുഡിൻ്റെ പ്രസിഡന്റും ഫാമിലി ഡെവലപ്‌മെൻ്റ് ഫൗണ്ടേഷൻ്റെ സുപ്രീം ചെയർവുമണുമായ ഹേർ ഹൈനസ്സ് ഷെയ്ഖ ഫാത്തിമ ബിൻത് മുബാറക്കിൻ്റെ നിർദ്ദേശങ്ങൾ പാലിച്ചാണ് ഈ വർഷത്തെ എമിറാത്തി വനിതാ ദിനം ആഘോഷിക്കുന്നത്.  

യുഎൻ ഡെവലപ്‌മെൻ്റ് പ്രോഗ്രാം (യുഎൻഡിപി) പുറത്തിറക്കിയ ലിംഗ അസമത്വ സൂചിക 2024-ൽ ആഗോളതലത്തിൽ യുഎഇ ഏഴാം സ്ഥാനത്താണ്. സ്ത്രീ ശാക്തീകരണത്തിൽ രാജ്യത്തിൻ്റെ മുന്നേറ്റങ്ങളെ എടുത്തുകാണിക്കുകയും ഈ മേഖലയിലെ തുടർച്ചയായ വികസനത്തിൻ്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്യുന്നതാണ് എമിറാത്തി വനിതാ ദിനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top