ദുബായ് > യുഎഇയുടെ മൊത്ത ആഭ്യന്തര ഉല്പാദനം 2024 ലെ ഒന്നാം പാദത്തിൽ 430 ബില്യൺ ദിർഹത്തിലെത്തി. 2023 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 3.4 ശതമാനം വളർച്ച രേഖപ്പെടുത്തി. എണ്ണ ഇതര ജിഡിപി കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് നാല് ശതമാനം വളർച്ച നേടി.
7.3 ശതമാനം വളർച്ച കൈവരിച്ച ഗതാഗത, സംഭരണ പ്രവർത്തനങ്ങളാണ് രണ്ടാം സ്ഥാനത്ത്. ഈ വർഷത്തെ ആദ്യ മൂന്ന് മാസങ്ങളിൽ രാജ്യത്തെ വിമാനത്താവളങ്ങളിലെ യാത്രക്കാരുടെ എണ്ണത്തിൽ ശ്രദ്ധേയമായ വർധനവുണ്ടായി. ഇത് 36.5 ദശലക്ഷം യാത്രക്കാരിൽ എത്തി. 14.7 വളർച്ചാ നിരക്കാണ് രേഖപ്പെടുത്തിയത്.
തുറമുഖങ്ങളിൽ എത്തുന്ന കണ്ടെയ്‌നറുകളുടെ എണ്ണത്തിൽ 3.7 ശതമാനം വളർച്ച കൈവരിച്ചു. അബുദാബിയിലെ തുറമുഖങ്ങളിൽ ചരക്ക് കൈകാര്യം ചെയ്യുന്ന അളവിൽ വാർഷികാടിസ്ഥാനത്തിൽ 36 ശതമാനം വർദ്ധനവ് ഉണ്ടായി. 2024 ൻ്റെ തുടക്കത്തിൽ യുഎഇ ഗവൺമെൻ്റ് ആരംഭിച്ച നിരവധി വികസന പദ്ധതികളിലൂടെ 6.2 ശതമാനം വളർച്ചാനിരക്ക് നേടി. 2023 ലെ സമാന കാലയളവിനെ അപേക്ഷിച്ച് 2024 ആദ്യ പാദത്തിൽ 4.6 ശതമാനം വളർച്ചയോടെ റെസ്റ്റോറൻ്റ്, ഹോട്ടൽ മേഖല നാലാം സ്ഥാനം നേടി.
5.18 ദശലക്ഷം അന്താരാഷ്‌ട്ര വിനോദസഞ്ചാരികൾ ഈ വർഷം ദുബായിലെത്തി. ഇത് 2023നെ അപേക്ഷിച്ച് 11 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..