21 September Saturday

ഫെഡറൽ റോഡ് വർക്കുകൾക്ക് ഡോക്യുമെന്റേഷൻ പ്രക്രിയ ലളിതമാക്കുന്നതിനുള്ള പ്ലാറ്റ്ഫോം വികസിപ്പിക്കാൻ യുഎഇ

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2024

ദുബായ് > ഫെഡറൽ റോഡ് വർക്കുകൾക്കായി ഡോക്യുമെൻ്റേഷൻ പ്രക്രിയ ലളിതമാക്കുന്നതിനുള്ള പ്ലാറ്റ്ഫോം വികസിപ്പിക്കാൻ യുഎഇ  ഊർജ, ഇൻഫ്രാസ്ട്രക്ചർ മന്ത്രാലയം. നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റുകളുടെ വിതരണവും പുതുക്കലും കാര്യക്ഷമമാക്കുന്നതിനാണ് ഫെഡറൽ റോഡ്സ് സർവീസ് പ്ലാറ്റ്ഫോം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഇത് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്  ഇഷ്യു ചെയ്യുന്നതിന് ആവശ്യമായ രേഖകൾ എട്ടിൽ നിന്ന് മൂന്നായി കുറയ്ക്കുകയും നടപടിക്രമങ്ങളുടെ എണ്ണം 26 ൽ നിന്ന് 13 ആക്കുകയും ചെയ്യും. കൂടാതെ  സേവന സമയം 14 ദിവസത്തിൽ നിന്ന് ഏഴായി ചുരുക്കുകയും ചെയ്യുന്നു. നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് പുതുക്കുന്നതിന് പ്ലാറ്റ്ഫോം നടപടിക്രമങ്ങൾ 11 മുതൽ മൂന്ന് വരെയാക്കി രേഖകളൊന്നും ആവശ്യമില്ലാതെ തൽക്ഷണ സേവനം നൽകുകയും ചെയ്യുന്നു.

 2024 ൻ്റെ തുടക്കത്തിൽ ആരംഭിച്ച യുഎഇയുടെ സീറോ ഗവൺമെൻ്റ് ബ്യൂറോക്രസി പ്രോഗ്രാമുമായി ചേർന്നുള്ളതാണ്  ഈ സംരംഭം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top