22 December Sunday

മൂല്യവർദ്ധിത നികുതി സംബന്ധിച്ച ഫെഡറൽ ഡിക്രി- ലോ ഭേദഗതികൾക്ക് യുഎഇ കാബിനറ്റിന്റെ അംഗീകാരം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 8, 2024

ദുബായ് > മൂല്യവർദ്ധിത നികുതി (വാറ്റ്) സംബന്ധിച്ച ഫെഡറൽ ഡിക്രി- ലോ ഭേദഗതികൾക്ക് യുഎഇ കാബിനറ്റ് അംഗീകാരം നൽകിയതായി ധനമന്ത്രാലയം അറിയിച്ചു. നിക്ഷേപ ഫണ്ട് മാനേജ്‌മെൻ്റ് സേവനങ്ങളെ വാറ്റിൽ നിന്ന് ഒഴിവാക്കുന്നതിനുള്ളതാണ് ഭേദഗതി. നികുതി വരുമാനം ശേഖരിക്കുന്നതിനും നിക്ഷേപ അന്തരീക്ഷം വർധിപ്പിക്കുന്നതിനും കൂടുതൽ ബിസിനസുകാരെയും നിക്ഷേപകരെയും രാജ്യത്തേക്ക് ആകർഷിക്കാനും ഇതിലൂടെ സാധിക്കുമെന്ന് അധികൃതർ പറഞ്ഞു.

യുഎഇയുടെ ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനായി പൊതു-സ്വകാര്യ മേഖലകളിൽ നിന്നുള്ള പങ്കാളിത്തം വർധിപ്പിക്കുന്നതിനും തങ്ങളുടെ നിയന്ത്രണങ്ങൾ പരിഷ്കരിക്കുന്നതിനും മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് ധനമന്ത്രാലയം അണ്ടർസെക്രട്ടറി യൂനിസ് ഹാജി അൽ ഖൂരി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top