22 December Sunday

2025 സാമ്പത്തിക വർഷത്തേക്കുള്ള പൊതു ബജറ്റിന് അംഗീകാരം നൽകി

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2024

ദുബായ് > 2025 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര പൊതു ബജറ്റ് പദ്ധതിക്ക് യുഎഇ കാബിനറ്റ് അംഗീകാരം നൽകി. യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ  ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ അധ്യക്ഷതയിൽ ചേർന്ന ഇത്തവണത്തെ കാബിനറ്റിൽ ഫെഡറൽ ബജറ്റ് യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിനെ പ്രതിനിധീകരിക്കുന്നതാണ്.
 
മൊത്തം ഫെഡറൽ ബജറ്റിൻ്റെ 39 ശതമാനം വരുന്ന 27.859 ബില്യൺ ദിർഹം സാമൂഹിക വികസനത്തിനും പെൻഷൻ മേഖലയ്ക്കും വേണ്ടി നീക്കിവച്ചിരിക്കുന്നു. ഈ തുകയിൽ 10.914 ബില്യൺ ദിർഹം (15.3 ശതമാനം) പൊതു, ഉന്നത വിദ്യാഭ്യാസ പരിപാടികൾക്കും, 5.745 ബില്യൺ ദിർഹം (എട്ട് ശതമാനം) ഹെൽത്ത് കെയർ, കമ്മ്യൂണിറ്റി പ്രിവൻഷൻ സേവനങ്ങൾക്കും, 3.744 ബില്യൺ ദിർഹം (5.2 ശതമാനം) സാമൂഹിക കാര്യങ്ങൾക്കും, 5.709 ബില്യൺ ദിർഹം പെൻഷനുകൾക്കായി (എട്ട് ശതമാനം), പൊതു സേവനങ്ങൾക്ക് 1.746 ബില്യൺ ദിർഹം (2.5 ശതമാനം) എന്നിങ്ങനെ വകയിരുത്തി.

സർക്കാർ മേഖലയ്ക്ക് 25.570 ബില്യൺ ദിർഹം അനുവദിച്ചു. ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഇക്കണോമിക് അഫയേഴ്‌സ് മേഖലയ്ക്ക് 2.581 ബില്യൺ ദിർഹം വകയിരുത്തിയിട്ടുണ്ട്. സാമ്പത്തിക നിക്ഷേപ മേഖലയ്‌ക്കായി 2.864 ബില്യൺ ദിർഹം (നാല് ശതമാനം) വകയിരുത്തി. കൂടാതെ മറ്റ് ഫെഡറൽ ചെലവുകൾക്കായി 12.624 ബില്യൺ ദിർഹം (17.7 ശതമാനം) നീക്കിവച്ചിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top