27 October Sunday

ആഗോള നിക്ഷേപത്തിൽ യുഎഇയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിന് ശ്രമങ്ങൾ വർധിപ്പിക്കണം

വെബ് ഡെസ്‌ക്‌Updated: Sunday Oct 27, 2024

ദുബായ്>  പ്രമുഖ ആഗോള നിക്ഷേപ കേന്ദ്രമെന്ന നിലയിൽ യുഎഇയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിന് ദേശീയ ശ്രമങ്ങൾ വർധിപ്പിക്കണമെന്ന് ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആവശ്യപ്പെട്ടു. പരിപാടിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ ഇക്കോണമി, റിമോട്ട് വർക്ക് ആപ്ലിക്കേഷനുകൾ എന്നിവയുടെ സഹമന്ത്രി ഒമർ ബിൻ സുൽത്താൻ അൽ ഒലാമയും പങ്കെടുത്തു. നിക്ഷേപ ലക്ഷ്യസ്ഥാനമായി ആഗോള നേതൃത്വത്തെ ഉറപ്പിക്കാനുള്ള യുഎഇയുടെ നീക്കത്തിന് അടിവരയിടുന്നതായി യോഗം പറഞ്ഞു.

നിക്ഷേപകർ, സംരംഭകർ, അന്താരാഷ്‌ട്ര കമ്പനികൾ എന്നിവർക്കായി രാജ്യത്തിന്റെ മത്സരശേഷി ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള പ്രധാന സംരംഭങ്ങൾ എന്നിവ യോഗം അവലോകനം ചെയ്തു. യുഎഇയുടെ ആഗോള മത്സരക്ഷമതയ്ക്ക്  നേരിട്ടുള്ള വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളെക്കുറിച്ചും കൂടിക്കാഴ്ചയിൽ ശൈഖ് ഹംദാൻ വിശദീകരിച്ചു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top