08 September Sunday

25,000 പ്രസിദ്ധീകരണങ്ങൾ: ഗവേഷണ രംഗത്ത് തിളങ്ങി യുഎഇയു

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2024

ദുബായ്> യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് യൂണിവേഴ്‌സിറ്റി (യുഎഇയു) 25,000 സ്‌കോപ്പസ് ഇൻഡെക്‌സ് ചെയ്‌ത പഠനങ്ങൾ ങ്ങൾ പ്രസിദ്ധീകരിച്ചു. ഇതോടെ സ്കോപ്പസ് ഡാറ്റാബേസിൽ 25,000-ലധികം ഗവേഷണ ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്ന യുഎഇയിലെ ആദ്യത്തെ സർവ്വകലാശാലയായി മാറിയിരിക്കയാണ് യുഎഇയു.

1978 ലെ ആദ്യത്തെ ഗവേഷണ ലേഖനം മുതൽ ഫാക്കൽറ്റി, കാമ്പസ് സംരംഭങ്ങൾ, പിന്തുണയുള്ള അക്കാദമിക് അന്തരീക്ഷം എന്നിവ ഉപയോഗിച്ച് ഗവേഷണ കഴിവുകൾ സ്ഥിരമായി മെച്ചപ്പെടുത്തിയാണ് സർവകലാശാല മേഖലയിലെ ഒരു പ്രമുഖ ഗവേഷണ സ്ഥാപനമെന്ന നിലയിൽ സ്ഥാനമുറപ്പിച്ചത്.

സർവകലാശാലയുടെ വൈവിധ്യമാർന്ന ഗവേഷണ ഫലങ്ങളിൽ 12.2 ശതമാനം പ്രസിദ്ധീകരണങ്ങളുമായി മെഡിസിൻ മുന്നിട്ടുനിൽക്കുന്നു. എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ്, ബയോകെമിസ്ട്രി, ജനിതകശാസ്ത്രം, മോളിക്യുലർ ബയോളജി, സോഷ്യൽ സയൻസസ് എന്നിവയാണ് മറ്റ് വിഷയങ്ങൾ. 25,000 പ്രസിദ്ധീകരണങ്ങളിൽ 71.4 ശതമാനം ജേണൽ ലേഖനങ്ങളാണ്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top