30 October Wednesday

യുകെ എൻയുഎസ് നാഷണൽ കോൺഫറൻസ് ഡെലിഗേറ്റ് ചർച്ചയിൽ മലയാളി വിദ്യാർഥിയും

വെബ് ഡെസ്‌ക്‌Updated: Saturday Oct 21, 2023

നിതിൻ രാജ്

ലണ്ടൻ > യുകെ നാഷണൽ യൂണിയൻ ഓഫ് സ്റ്റുഡന്റ്സിന്റെ നേതൃത്വത്തിൽ 2024 ഏപ്രിലിൽ നടക്കുന്ന നാഷണൽ കോൺഫറൻസ് ഡെലിഗേറ്റ് ചർച്ചയിലേക്ക് മലയാളി വിദ്യാർഥിയും. തിരുവനന്തപുരം സ്വദേശിയായ നിതിൻ രാജാണ് ചർച്ചയിലെ മലയാളി സാന്നിധ്യം. ആംഗ്ലിയ റസ്‌കിൻ യൂണിവേഴ്‌സിറ്റിയിലെ സ്റ്റുഡന്റസ് യൂണിയൻ വൈസ് പ്രസിഡന്റാണ് നിതിൻ. 2025ൽ നടക്കുന്ന യുകെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മുഴുവൻ വിദ്യാർഥികളുടെയും പങ്കാളിത്തം ഉറപ്പാക്കുവാനായി നിതിന്റെ നേതൃത്വത്തിൽ "My present My future" എന്ന ക്യാമ്പയിനും നടന്നുവരുന്നുണ്ട്. വോട്ടിംഗ് പങ്കാളിത്തത്തിലൂടെ സ്വദേശ, അന്താരാഷ്‌ട്ര വിദ്യാർഥികളുടെ ശബ്‌ദം യുകെ സർക്കാരിലേക്ക് എത്തിക്കുക എന്നതാണ് ക്യാമ്പയിന്റെ ലക്ഷ്യം. ഇന്ത്യയുൾപ്പെടുന്ന കോമൺവെൽത്ത് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ള അവകാശമുണ്ട്. യൂണിവേഴ്‌സിറ്റികളിൽ നിന്നുള്ള എല്ലാ വിദ്യാർഥികളും ഈ അവകാശം പ്രയോജനപ്പെടുത്തി തെരഞ്ഞെടുപ്പിൽ പങ്കെടുക്കുവാനാണ് ക്യാമ്പയിൻ ആഹ്വാനം ചെയ്യുന്നത്.

ദേശീയ തലത്തിലുള്ള വിദ്യാർഥി സംഘടനയായ നാഷണൽ യൂണിയൻ ഓഫ് സ്റ്റുഡന്റ്സിന്റെ നേതൃത്വത്തിലാണ് നാഷണൽ കോൺഫറൻസ് ഡെലിഗേറ്റ് സംഘടിപ്പിക്കുന്നത്. ആംഗ്ലിയ യൂണിവേഴ്‌സിറ്റിയെ പ്രതിനിധീകരിച്ചാണ് നിതിൻ ചർച്ചയിൽ പങ്കെടുക്കുന്നത്. സാമ്പത്തിക പ്രതിസന്ധി, താമസ സൗകര്യ പ്രശ്‌നങ്ങൾ, ജീവിത ചെലവ് തുടങ്ങി ദേശീയ തലത്തിൽ യൂണിവേഴ്‌സിറ്റി വിദ്യാർഥികൾ നേരിടുന്ന പ്രശ്‌ന‌ങ്ങൾ കോൺഫറൻസിൽ ചർച്ച ചെയ്യും. ഈ പ്രശ്‌നങ്ങൾ അടിസ്ഥാനപ്പെടുത്തി എൻയുഎസ് ( നാഷണൽ യൂണിയൻ ഓഫ് സ്റ്റുഡന്റസ് ) ഒരു മാനിഫെസ്റ്റോ തയ്യാറാക്കുകയും മാനിഫെസ്റ്റോയിലെ നിബന്ധനകൾ അംഗീകരിക്കുന്ന പക്ഷം വിദ്യാർഥികൾ വോട്ട് ചെയ്യാൻ തയാറാക്കുമെന്ന് രാഷ്‌ട്രീയ പാർട്ടികളെയും അധികാരികളെയും അറിയിക്കുകയും ചെയ്യുന്നതാണ്. യുകെയിലെ ഉന്നത അധികാരികളിലേക്കും രാഷ്‌ട്രീയ പ്രവർത്തകരിലേക്കും തങ്ങളുടെ ആവശ്യങ്ങളും അവകാശങ്ങളും എത്തിക്കുവാനും പ്രശ്‌നങ്ങൾ ചർച്ച ചെയ്യുവാനും ഇത്തരത്തിൽ വിദ്യാർഥികൾക്ക് അവസരമുണ്ടാകുമെന്ന് നിതിൻ പറഞ്ഞു.

യുകെയിലെ കലാ സാംസ്‌കാരിക സംഘടനയായ കൈരളി യുകെ നാഷണൽ കമ്മിറ്റി അംഗം കൂടിയാണ് നിതിൻ രാജ്. സപ്ലൈ ചെയിൻ മാനേജ്‌മെന്റ് ആൻഡ് ലോജിസ്റ്റിക്‌സ് പിജി വിദ്യാർഥിയാണ്. 2022 മുതൽ സ്റ്റുഡന്റസ് യൂണിയൻ വൈസ് പ്രസിഡന്റാണ്. തുടർച്ചയായി രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളി കൂടിയാണ് നിതിൻ. കേരള യൂണിവേഴ്‌സിറ്റിയിൽ നിന്ന് എംകോം പൂർത്തികരിച്ച നിതിൻ തിരുവനന്തപുരം ജില്ലയിൽ പോത്തൻകോട് ശിവനിഷ വീട്ടിൽ ശിവരാജന്റെയും പരേതയായ നിഷയുടെയും മകനാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top