21 December Saturday

ഉണ്ണിമായ മനോജ്കുമാറിനെ കെപിഎഫ് അനുമോദിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2024

മനാമ > കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെപിഎഫ് ബഹ്റൈൻ ) ഉണ്ണിമായ മനോജ്കുമാറിനെ അനുമോദിച്ചു. യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റിൽ 2024  വർഷത്തെ ബിഎസ്സി സൈക്കോളജി വാല്യു ഓഫ് എഡ്യുക്കേഷനിൽ ഒന്നാം റാങ്ക് ലഭിച്ചതിനായിരുന്നു ആദരവ് നൽകിയത്. കോഴിക്കോട് സ്വദേശിയും കെപിഎഫ്  മെമ്പറുമായ മേലെ പറമ്പിൽ മനോജിൻ്റെയും സുബിതയുടെയും മകളാണ് ഉണ്ണിമായ മനോജ് കുമാർ. കെപിഎഫ് എക്സിക്യുട്ടീവ് കമ്മിറ്റി തീരുമാന പ്രകാരം പ്രസിഡന്റ് ജമാൽ കുറ്റിക്കാട്ടിൽ, ജനറൽ സെക്രട്ടറി ഹരീഷ് പി കെ എന്നവർ ചേർന്ന് മെമൻ്റോ കൈമാറി. ഉപരി പഠനത്തിനായി അയർലണ്ടിലേക്ക് യാത്ര തിരിച്ച ഉണ്ണിമായ മനോജ്കുമാർ അനുമോദനത്തിന് നന്ദി അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top