22 December Sunday

നാടോർമ്മയിൽ നിറഞ്ഞ് വടകര മഹോത്സവം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 29, 2024

അബുദാബി > വടകര എൻ ആർ ഐ അബുദാബിയുടെ ഇരുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി വടകര മഹോത്സവം സംഘടിപ്പിച്ചു.
അബുദാബി കേരള സോഷ്യൽ സെന്ററിൽ സംഘടിപ്പിച്ച മഹോത്സവം ഇന്ത്യൻ എംബസ്സി കമ്മ്യൂണിറ്റി അഫേഴ്‌സ് ഫസ്റ്റ് സെക്രട്ടറി ജോർജി ജോർജ് ഉദ്‌ഘാടനം ചെയ്തു.

കമ്യൂണിറ്റി പോലീസ് മേധാവി ആയിഷ,  അബ്ദുൾ റഹ്മാൻ അൽഖാദിരി,  വില്യം റുഡോൾഫ് മാരിറ്റിനസ് വിങ്ക് എന്നിവർ മുഖ്യ അതിഥികളാലായി പങ്കെടുത്തു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ചുകൊണ്ട് രമേശ് റായ് (ഇന്ത്യ സോഷ്യൽ സെന്റർ), എ കെ ബീരാൻകുട്ടി കേരള സോഷ്യൽ സെന്റർ), എം യു ഇർഷാദ് (അബുദാബി മലയാളി സമാജം), സൂരജ് (അഹല്യ ഹോസ്പിറ്റൽ), സുനീത് പാറയിൽ നായർ(ബെസ്ററ് ഓട്ടോ), രാജേഷ് വടകര, സുരേഷ് കുമാർ, റമൽ, അബ്ദുൽ ബാസിത് കായക്കണ്ടി, ഇന്ദ്ര തയ്യിൽ ബഷീർ ഹാജി കപ്ലിക്കണ്ടി എന്നിവർ സംസാരിച്ചു.  

മഹോത്സവത്തിൽ വടകര പെരുമ വിളിച്ചിച്ചോതുന്ന ഭക്ഷണ സ്റ്റാളുകൾ, വടകര യുടെ തനതു ആയോധന കലയായ കളരി പയറ്റ്, കോൽക്കളി, ഒപ്പന, ദഫ്മുട്ട്, തിരുവാതിര സിനിമാറ്റിക് ഡാൻസ് ഉൾപ്പെടെ നിരവധി പരിപാടികൾ അവതരിപ്പിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top