24 December Tuesday

നാഷ്‌വില്ലിൽ വയലാർ അനുസ്മരണവും ഗാനസന്ധ്യയും

വെബ് ഡെസ്‌ക്‌Updated: Wednesday Oct 30, 2024

നാഷ്‌വിൽ > കവി വയലാർ രാമവർമ്മയുടെ അൻപതാം ചരമവാർഷികം പ്രമാണിച്ച് കേരള അസോസിയേഷൻ ഓഫ് നാഷ്‌വിലും നാഷ്‌വിൽ സാഹിതിയും സംയുക്തമായി വയലാർ അനുസ്മരണം നടത്തി. വയലാർ സ്‌മൃതി: സംഗീതത്തിന്റെ സൗരഭ്യം എന്ന പേരിൽ നടന്ന പരിപാടിയിൽ ഗാനരചയിതാവും മുൻ ചീഫ് സെക്രട്ടറിയുമായിരുന്ന കെ ജയകുമാർ മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന്  വയലാർ കവിതകളും, സിനിമ ഗാനങ്ങളും കെ ജയകുമാർ രചിച്ച സിനിമ ഗാനങ്ങളും കോർത്തിണക്കി ഗാനസന്ധ്യയും അരങ്ങേറി.

കേരള അസോസിയേഷൻ ഓഫ് നാഷ്‌വിൽ പ്രസിഡന്റ് ഷിബു പിള്ള  അധ്യക്ഷനായ പരിപാടിയിൽ  ലാന പ്രസിഡന്റ് ശങ്കർ മന ആശംസ അർപ്പിച്ചു. നാഷ്‌വിൽ സാഹിതി കൺവീനർ അശോകൻ വട്ടക്കാട്ടിൽ സ്വാഗതവും കേരള അസോസിയേഷൻ സെക്രട്ടറി സുശീല സോമരാജൻ നന്ദിയും രേഖപ്പെടുത്തി. കേരള അസോസിയേഷൻ ഓഫ് നാഷ്‌വിൽ ഭരണസമിതി അംഗങ്ങൾ എല്ലാപേരും ചേർന്ന് കെ ജയകുമാറിന് ഫലകം നൽകി ആദരിച്ചു.

സന്ദീപ് ബാലൻ, അനിൽകുമാർ  ഗോപാലകൃഷ്ണൻ, ലിനു രാജ്, ലയ ജിജേഷ്, കല്യാണി പതിയാരി, അഭിരാമി അനിൽകുമാർ എന്നിവർ ചേർന്ന് വയലാർ, കെ ജയകുമാർ എന്നിവരുടെ കവിതകളെയും ഗാനങ്ങളെയും കോർത്തിണക്കി ഗാനസന്ധ്യ അവതരിപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top