മസ്‌കത്ത്/ പാരീസ് > ലോകത്തിലെ ഏറ്റവും ആകർഷകമായ മ്യൂസിയങ്ങൾക്കായുള്ള ഏറ്റവും മികച്ച എക്സ്റ്റീരിയർ ഡിസൈനിനുള്ള വെർസൈൽസ് വേൾഡ് ആർക്കിടെക്ചർ, ഡിസൈൻ അവാർഡ് ഒമാൻ എക്രോസ് ഏജസ് മ്യൂസിയത്തിന് ലഭിച്ചു. പാരീസിൽ യുനെസ്‌കോയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പുതുതായി തുറന്നതോ വീണ്ടും തുറക്കുന്നതോ ആയ ഏഴ് മ്യൂസിയങ്ങളുടെ മുൻനിരയിലാണ് ഒമാന്റെ മ്യൂസിയം. പ്രാദേശിക പൈതൃകവും പാരിസ്ഥിതിക കാര്യക്ഷമതയും പ്രതിഫലിപ്പിക്കുകയുമാണ് നവീകരണത്തിൻ്റെ പ്രമേയം ലക്ഷ്യമാക്കുന്നത്. മ്യൂസിയത്തെ "2024 ലെ ലോകത്തിലെ ഏറ്റവും മനോഹരമായ മ്യൂസിയമായാണ് ഒമാൻ എക്രോസ് ദി ഏജസ് തെരഞ്‍ഞെടുക്കപ്പെട്ടത്. പ്രശംസകൾ ഏറെയും സ്മാരകത്തിൻ്റെ സവിശേഷമായ ബാഹ്യ രൂപകൽപ്പനയ്ക്ക് ആണ്.
അൽ ഹജർ പർവതനിരകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഒമാൻ എക്രോസ് ദി ഏജസ് മ്യൂസിയം രൂപകൽപന ചെയ്തതെന്നത് ശ്രദ്ധേയമാണ്. അതിനാൽ അത് അതിൻ്റെ സ്വാഭാവിക ചുറ്റുപാടുകളുമായി പൂർണ്ണമായി യോജിക്കുന്നു. മ്യൂസിയത്തിൻ്റെ ചെമ്പ് മുഖങ്ങൾ ഒമാൻ്റെ പുരാതന ലോഹനിർമ്മാണത്തിൻ്റെയും അനുബന്ധ വ്യവസായങ്ങളുടെയും പ്രതീകമായാണ് കണക്ക് കൂട്ടുന്നത്. മ്യൂസിയത്തിൻ്റെ വ്യതിരിക്തമായ രൂപം ചുറ്റുമുള്ള ഭൂമിശാസ്ത്രപരമായ ഘടകങ്ങളുമായി യോജിക്കുന്നു. ആധുനിക രൂപകൽപ്പനയും പരമ്പരാഗത സ്വഭാവവും തമ്മിലുള്ള സന്തുലിതാവസ്ഥ പ്രകടമാക്കുന്ന നിർമ്മിതിയാണ് മ്യുസിയത്തിനുള്ളത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..