റാസൽ ഖൈമ> ടീം റാക് സോഡിയാക് ന്റെ നേതൃത്വത്തിൽ റാസൽ ഖൈമയിലെ ക്രിക്കറ്റ് ടീമുകൾ ഒത്തുചേർന്ന് ടൂർണമെന്റ് സംഘടിപ്പിച്ചു. ടീമുകൾ നൽകിയ മുഴുവൻ സംഖ്യയും വയനാടിനായി മുഖ്യമന്ത്രിയുടെ ദുരിതശ്വാസ നിധിയിലേക്കു അയച്ചു കൊടുക്കാൻ തീരുമാനിച്ചു. റാക് സോഡിയാക് ക്യാപ്റ്റൻ സിനോയ് കൺവീനാറായും, ഡിജിൽ, ഡിറ്റോ എന്നിവർ കോർഡിനേറ്റേഴ്‌സ് ആയ കമ്മിറ്റി ആണ് വയനാടിനായി ഈ ടൂർണമെന്റിനു മുൻകൈ എടുത്തത്. നജീബ്, അശ്വിൻ, ഫായിസ്, ബിനിൽ, നൗഷിദ്, അജോ എന്നിവർ സപ്പോർട്ടിങ് കമ്മിറ്റി ആയും പ്രവർത്തിച്ചു. 16 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ഏകദേശ് ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറാൻ തീരുമാനിച്ചു. അൽ സലാഹ് ഗ്രൗണ്ടിൽ വെച്ച് നടന്ന ഫൈനൽ മത്സരത്തിൽ Amigos cricrak വിന്നേഴ്സും റാക് ലെജൻഡ്സ് റണ്ണേഴ്സും ആയി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..