19 December Thursday

'വയനാടിന് ഒരു ഡോളർ മലയാളം മിഷൻ ക്യാംപെയിൻ- കല കുവൈത്ത് ഫണ്ട്‌ കൈമാറി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2024

കുവൈത്ത്  സിറ്റി > വയനാട് മുണ്ടകൈ ചൂരൽമല ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഉണ്ടായ പ്രകൃതിദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ മലയാളം മിഷന്റെ നേതൃത്വത്തിൽ നടക്കുന്ന 'വയനാടിന് ഒരു ഡോളർ'' എന്ന ക്യാംപെയിന്റെ ഭാഗമായി കേരള ആർട്ട്‌ ലവേഴ്‌സ് അസോസിയേഷൻ കല കുവൈത്തിന്റെ നാല് മേഖലകളിലെ മാതൃഭാഷാ ക്ലാസ്സുകളിൽ നിന്നും സ്വരൂപിച്ച ഫണ്ട് കല കുവൈത്ത്  ജനറൽ സെക്രട്ടറി സജി തോമസ് മാത്യു മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ സെക്രട്ടറി ജെ സജിക്ക് കൈമാറി.

സാൽമിയ കല  സെന്ററിൽ നടന്ന പരിപാടിയിൽ  പ്രസിഡന്റ് അനുപ് മങ്ങാട്ട്, ട്രഷറർ അനിൽകുമാർ,കേന്ദ്ര കമ്മിറ്റി അംഗം പി ആർ കിരൺ, മാതൃഭാഷ ജനറൽ കൺവീനർ അജ്നാസ് മുഹമ്മദ്‌, മലയാളം മിഷൻ കുവൈത്ത്  ചാപ്റ്റർ പ്രസിഡന്റ് സനൽ കുമാർ, ചെയർമാൻ ജ്യോതിദാസ്, ജോയിൻ സെക്രട്ടറി ജിതിൻ പ്രകാശ് എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top